Thursday, February 09, 2012   1:42 PM IST
Supplements
Home>> News>> Business
Business
അറ്റാദായം 132 കോടി
Friday, July 30, 2010
|
|
|
കൊച്ചി

ആദ്യ ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്കിന്‍റെ അറ്റാദായം 131.86 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 136.38 കോടിയായിരുന്നു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗം പാദഫലങ്ങള്‍ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തു.

ബാങ്കിന്‍റെ മൊത്തം വരുമാനം 3.90% വര്‍ധിച്ച് 1,061.68 കോടിയായി. പലിശയിനത്തിലുള്ള മൊത്തം വരുമാനം 951.79 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 874.38 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 290.08 കോടിയില്‍ നിന്ന് 42.49% വര്‍ധിച്ച് 413.32 കോടിയായി.

മൊത്തം ബിസിനസില്‍ 12.94% വര്‍ധനയുണ്ട്. 62,128 കോടിയാണു മൊത്തം ബിസിനസ്. മൊത്തം നിക്ഷേപം 10.22% വര്‍ധിച്ച് 34,983.85 കോടി രൂപയായി. മൊത്തം വായ്പ 16.64% വര്‍ധനയോടെ 27,143.99 കോടി രൂപ. റീട്ടെയ്ല്‍, എസ്എംഇ, കോര്‍പ്പറേറ്റ് വായ്പകളിലുണ്ടായ വര്‍ധനയാണ് മൊത്തം വായ്പയുടെ വളര്‍ച്ചയിലെ പ്രധാനഘടകം.

ആകെ വായ്പയുടെ 31% അഥവാ 8,622 കോടി രൂപ റീട്ടെയ്ല്‍ വായ്പകളാണ്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പ 10,670.31 കോടി രൂപയായി ഉയര്‍ന്നു. കാര്‍ഷിക വായ്പ 3,319.67 കോടി രൂപയായിട്ടുണ്ട്. ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തി 0.74%. ജൂണ്‍ 2009ല്‍ ഇത് 0.29%.

റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന ഒമ്പതു ശതമാനത്തെ അപേക്ഷിച്ചു ബാങ്കിന്‍റെ മൂലധന പര്യാപ്തത 17.89%. ഓഹരിയിന്മേലുള്ള വരുമാനം 30.84 രൂപയും ഓഹരിയുടെ പുസ്തകമൂല്യം 281.95 രൂപയുമാണ്. ഇവ ജൂണ്‍ 30, 2009ല്‍ യഥാക്രമം 31.90 രൂപയും 260.90 രൂപയുമായിരുന്നു.

ബാങ്കിന്‍റെ ആകെ ശാഖകളുടെ എണ്ണം 708 ആയും എടിഎമ്മുകളുടെ എണ്ണം 751 ആയും കൂടി. ഈ സാമ്പത്തിക വര്‍ഷം 100ല്‍ അധികം ശാഖകളും എടിഎമ്മുകളും തുടങ്ങാന്‍ ബാങ്കിനു പദ്ധതി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code