ഒരു സിനിമയുടെ പേരൊന്നുമല്ല ഇത്. ബോളിവുഡിലും കോളിവുഡിലും മലയാളത്തിലും എത്തിയ താരസുന്ദരി സമീറ റെഡ്ഡിയുടെ വാക്കുകളാണ്. തനിക്ക് കരിയറിലെ ബ്രേക്ക് നല്‍കിയ സംവിധായകനോടുള്ള ഇഷ്ടം ഇങ്ങനെ പറയാനേ സമീറയ്ക്ക് അറിയൂ. എന്നു കരുതി അതു വെറുമൊരു ഇഷ്ടമൊന്നുമല്ല. ഗൗതം മേനോന്‍റെ കടുത്ത ആരാധികയാണ് താന്‍. വാരണം ആയിരം എന്ന ചിത്രത്തില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നെങ്കിലും തനിക്ക് ഏറെ ആരാധകരെ നല്‍കിയ സിനിമയാണത്. അതിനു വഴിയൊരുക്കിയത് ഗൗതമാണ്. അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് സമീറ. ബോളിവുഡില്‍ ഐറ്റം ഡാന്‍സും മറ്റുമായി ഗ്ലാമര്‍ ഡോള്‍ ഇമേജില്‍ നിന്ന സമീറയ്ക്ക് വളരെ വ്യത്യസ്തമായ വേഷം നല്‍കുകയായിരുന്നു ഗൗതം. ഷോര്‍ട്ട് ഡ്രസുകള്‍ ഇഷ്ടപ്പെട്ടിരുന്ന സമീറയ്ക്ക് സാരിയും ചുരിദാറും ഇണങ്ങുമെന്നു തെളിയിച്ചു, വാരണം ആയിരത്തിലെ മേഘ്ന എന്ന കഥാപാത്രത്തിലൂടെ.
തമിഴ് സിനിമാലോകത്ത് പെട്ടെന്നു തന്നെ സമീറ താരമായി. വീണ്ടും ഒരു ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് സമീറ. ഗൗതം നിര്‍മിക്കുന്ന നടുനിസി നായ്ഗള്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ വേഷമായിരിക്കും എല്ലാത്തരം റോളുകളും ചെയ്യാനാണ് തനിക്ക് മോഹമെന്ന് സമീറ പറയുന്നു. വാരണം ആയിരത്തിലെ ചെറിയ വേഷം അംഗീകരിച്ച പ്രേക്ഷകര്‍, അസലിലെ നായികാകഥാപാത്രത്തെ ഇഷ്ടപ്പെടാതിരുന്നതും സമീറ അംഗീകരിക്കുന്നു. ഇനി മുതല്‍ സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കും. ഗൗതം തന്നെയാണ് അവിടെയും വഴികാട്ടി. ഒരിക്കല്‍ക്കൂടി ഗൗതം സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്കു കിട്ടിയ സമ്മാനമാണെന്ന് സമീറ പറയുന്നു. കാക്ക കാക്ക എന്ന ചിത്രം കണ്ടതുമുതല്‍ മനസിലുള്ള ആഗ്രഹമായിരുന്നു അതേ സംവിധായകന്‍റെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. വാരണം ആയിരത്തിലേക്കു വിളിച്ചപ്പോള്‍, കഥാപാത്രത്തെക്കുറിച്ചു കേള്‍ക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നു എന്ന് സമീറ. സംസാരത്തിനിടയില്‍ ഗൗതമിനെക്കുറിച്ച് പറയാതെ ഒരു വാചകവും അവസാനിപ്പിക്കാന്‍ സമീറയ്ക്കു കഴിയുന്നില്ല. അതിനും മറുപടി ഇങ്ങനെ, ഐ ലവ് ഗൗതം.
Close...
Maximum Character Allowed -
4000