ബീജിങ്
സ്ഫോടന സാധ്യതയുള്ള രാസവസ്തുക്കള്‍ നിറച്ച 3,000 ജാറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിനെത്തുടര്‍ന്നു ചൈനയില്‍ ജിലാന്‍ നഗരത്തിലെ ജലവിതരണം നിര്‍ത്തിവച്ചു. 43 ലക്ഷമാണു നഗരത്തിലെ ജനസംഖ്യ.
നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളം പമ്പുചെയ്യുന്ന സോംഹ്വുവാജിയാങ് നദിയില്‍ ഒലിച്ചുപോയ പ്ലാസ്റ്റിക് ജാറുകള്‍ ഒഴുകി നടക്കുന്നുണ്ട്. മാരകമായ രാസവസ്തുക്കള്‍ വെള്ളത്തില്‍ വ്യാപിച്ചിരിക്കുമെന്ന സംശയമാണു ജലവിതരണം നിര്‍ത്താന്‍ കാരണം. മൊത്തം 7,000 ജാറുകളാണ് ഒഴുകിപ്പോയത്. അവയില്‍ 4,000 എണ്ണം കാലിയാണെന്നു കരുതപ്പെടുന്നു. ഒരു ജാറില്‍ 170 കിലോഗ്രാം രാസവസ്തുവാണുള്ളത്.
Close...
Maximum Character Allowed -
4000