Sunday, February 05, 2012   2:47 AM IST
Supplements
Home>> Cinema>> Latest News
Headlines
റഫിയുടെ കേള്‍ക്കാത്ത പാട്ടുകള്‍
Saturday, July 31, 2010
|
|
|
മുഹമ്മദ് റഫിയുടെ പാട്ടുകള്‍ എത്ര കേട്ടാലും മതിവരില്ല. സംഗീ തം ബാക്കിയാക്കി റഫി ഈ ലോകത്തോടു വിടപറഞ്ഞിട്ട് ഇന്നു മുപ്പതു വര്‍ഷം തികയുന്നു. അദ്ദേഹത്തിന്‍റെ സ്മരണ പുതുക്കാന്‍ സംഗീതലോകം കണ്ടെത്തിയതു വ്യത്യസ്തമായ രീതി. ആരാധകര്‍ ഇതുവരെ കേള്‍ക്കാതിരുന്ന രണ്ട് റഫി ഗാനങ്ങള്‍ റിലീസ് ചെയ്താണ് ആ ശബ്ദസൗന്ദര്യത്തെ ഓര്‍ത്തത്. അന്തരിച്ച സംഗീത സംവിധായകന്‍ മദന്‍ മോഹന്‍ ഈണമിട്ടതാണു രണ്ടു പാട്ടുകളും. മദന്‍റെ മുപ്പത്തഞ്ചാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ പതിനാലാം തീയതി. കരിയറില്‍ രണ്ടു തവണയായി റെക്കോഡ് ചെയ്ത ഗാനങ്ങള്‍. സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പാട്ടുകളും പുറത്തു വന്നില്ല.

അറുപതുകളുടെ മധ്യത്തില്‍ റെക്കോഡ് ചെയ്ത യാ ഇലാഹി, ഇക് ഹസീനാ നേ മചായി ഹെ തബാഹി എന്നതാണ് ആദ്യ ഗാനം. അനുകരിക്കാനാവാത്ത സ്റ്റൈലില്‍ റഫി പാടിയ ഈ ഗാനം ആര്‍ക്കും ഇഷ്ടപ്പെടുമെന്നു മദന്‍ മോഹന്‍റെ കുടുംബം പറയുന്നു. മദന്‍ മോഹന്‍റെ മാസ്റ്റര്‍ സ്പൂളില്‍ നിന്നു കണ്ടെടുത്തതാണ് ഈ ഗാനം. രണ്ടാമത്തേത് എഴുപതുകളുടെ ആദ്യം റെക്കോഡ് ചെയ്ത ഹര്‍ സപ്നെ ഏക് ദിന്‍ ടൂട്ടേ എന്ന ഫിലസോഫിക്കല്‍ നമ്പര്‍. മദന്‍ മോഹന്‍റെ യുണീക്ക് സ്റ്റൈലിലെ ഗാനം, റഫിയുടെ മാസ്മരിക ശബ്ദത്തില്‍ മനോഹരമായിരിക്കുന്നു. മേരി ആവാസ് സുനോ, തേരി ആഖോം ഖേ സിവാ, കഭീ നാ കഭീ, യെ ദുനിയാ യെ മെഹ്ഫില്‍, അബ് തുമാരെ ഹവാലെ വതന്‍ സാഥിയോം തുടങ്ങി ഹിറ്റ് ഗാനങ്ങള്‍ ആരാധകര്‍ക്കു സമ്മാനിച്ച റഫി-മദന്‍ ടീമിന്‍റെ ഇതുവരെ കേള്‍ക്കാത്ത ഈ പാട്ടുകളും ഹിറ്റാവുമെന്ന് ഉറപ്പ്. റഫിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ ലോഗിന്‍ ചെയ്യൂ..www.madamohan.in

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code