Tuesday, September 07, 2010   6:40 AM IST
Supplements
Home>> News>> Kerala News
Kerala News
പിളളയ്ക്കു സ്പോര്‍ട്സ്
Saturday, July 31, 2010
|
|
|
തിരുവനന്തപുരം

നിയുക്ത മന്ത്രി വി. സുരേന്ദ്രന്‍പിളളയ്ക്കു സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പു നല്‍കാന്‍ ധാരണയായി. ഈ വകുപ്പുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എം. വിജയകുമാറിനു പൊതുമരാമത്തു വകുപ്പിന്‍റെ ചുമതല നല്‍കും. ഘടക കക്ഷികളുമായി സിപിഎം നേതൃത്വം ഇന്നു രാവിലെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണു തീരുമാനം. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

കേരള കോണ്‍ഗ്രസ് മുന്‍പു കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്തു സുരേന്ദ്രന്‍ പിളളയ്ക്കു നല്‍കേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. അതേസമയം വകുപ്പ് ഏതായാലും തര്‍ക്കമില്ലെന്നു സുരേന്ദ്രന്‍ പിളള പറഞ്ഞു.

തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെയാണു സുരേന്ദ്രന്‍ പിളള പ്രതിനിധാനം ചെയ്യുന്നത്. വിമാന യാത്രാ വിവാദവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫ് മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ മോന്‍സ് ജോസഫിന്‍റെയും സുരേന്ദ്രന്‍ പിളളയുടെയും പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും നറുക്കെടുപ്പിലൂടെ മോന്‍സ് ജോസഫ് മന്ത്രിയാകുകയായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code