Wednesday, February 08, 2012   7:05 PM IST
Supplements
Home>> Regional>> Kozhikode
Kozhikode
ശ്മശാനത്തിലെ മാലിന്യ സംസ്കരണ പ്ലാന്‍റ്: പ്രതിഷേധം ശക്തം
Saturday, July 31, 2010
|
|
|
കൊയിലാണ്ടി

ചേമഞ്ചേരി പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ മാലിന്യ സംസ്കാരണ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. വര്‍ഷങ്ങളായി ജനങ്ങള്‍ പ്രക്ഷോഭം നടത്തി നേടിയ പൊതുശ്മശാനത്തിലാണു പഞ്ചായത്തധികൃതര്‍ മാലിന്യ പ്ലാ ന്‍റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ത്.

തീരദേശ ഭൂമിയില്‍ ചട്ടങ്ങള്‍ മറികടന്നാണു പ്ലാന്‍റിനു ശ്രമിക്കുന്നത്. പ്രദേശവാസികളുടെ സമ്മത പത്രം വാങ്ങിയാണിവിടെ ശ്മശാന ഭൂമി ഒരുക്കിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥാപിക്കുന്ന സംസ്കരണ പ്ലാന്‍റിനു പ്രദേശവാസികളുടെ സമ്മതമില്ല.

വളരെ കുറച്ചു ഭൂമി മാത്രമുള്ള തീരദേശ വാസികള്‍ക്കു മൃതദേഹം സംസ്കരിക്കാന്‍ മറ്റു സംവിധാനങ്ങള്‍ പ്രദേശത്തില്ല. സംസ്കരണ പ്ലാന്‍റിനെതിരേ ബിജെപി പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്‍റ് രമണി ഭായ് ഉദ്ഘാടനം ചെയ്യും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code