മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു
ശബരിമല
143 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നു ശബരിമല ഉന്നതാധികാര ചെയര്‍മാന്‍ കെ. ജയകുമാര്‍ പറഞ്ഞു. റോപ്പ്വെ നിര്‍മിക്കുന്നതിനു 25 കോടി രൂപയും മലിനജല പ്ലാന്‍റിനായി 40 കോടിയും പ്രസാദ വിതരണ കോംപ്ലക്സിനു 40 കോടിയും വകയിരുത്തിയിട്ടുണ്ട്. പദ്ധതികള്‍ക്കു സ്പോണ്‍സറെ കണ്ടെത്താന്‍ ഫണ്ട് സമാഹരണം നടത്തുന്ന രൂപ രേഖയ്ക്കും യോഗത്തില്‍ തീരുമാനമായി.
Close...
Maximum Character Allowed -
4000