പ്രശ്ന പരിഹാരത്തിനായി പ്രണബ്
ന്യൂഡല്‍ഹി
വിലക്കയറ്റ വിഷയത്തില്‍ കഴിഞ്ഞ നാലു ദിവസമായി പാര്‍ലമെന്‍റ് സ്തംഭിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച ലോക്സഭ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തും. ഇതിനിടെ ചില പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വിലക്കയറ്റ വിഷയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പ്രമേയം ലോക്സഭ പാസാക്കാമെന്നാണ് ഒത്തുതീര്‍പ്പു നിര്‍ദേശം. എന്നാല്‍ സര്‍ക്കാരിന്‍റെ വീഴ്ച മറച്ചു വയ്ക്കുന്ന ഒരു പ്രമേയവും അംഗീകരിക്കില്ലെന്നു ബിജെപി. അത്തരമൊരു ഒത്തുതീര്‍പ്പു നിര്‍ദേശവുമായി സഹകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
വിഷയത്തില്‍ വോട്ടെടുപ്പോടു കൂടിയുള്ള ചര്‍ച്ച വേണമെന്നാണു ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ബിജെപി ആദ്യം അടിയന്തര പ്രമേയത്തിനു ലോക്സഭയില്‍ നോട്ടീസ് നല്‍കി. സ്പീക്കര്‍ മീരാ കുമാര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നു 184 പ്രകാരമുള്ള ചര്‍ച്ച ലോക്സഭയില്‍ നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ നോട്ടീസ് ഇപ്പോഴും പരിഗണനയിലാണെന്നു സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.
Close...
Maximum Character Allowed -
4000