മുംബൈ
ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും വിദേശഫണ്ടുകള്‍ക്കുണ്ടായ സുസ്ഥിര ഡിമാന്‍ഡും വിപണിക്കു നേട്ടമായി. സെന്‍സെക്സ് 212.92 പോയിന്‍റ് ഉയര്‍ന്നു 18,081.21ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഓട്ടോമൊബീല്‍ കമ്പനികളുടെ മികച്ച വില്‍പ്പന റിപ്പോര്‍ട്ടും യൂറോപ്യന്‍ സൂചികകളുടെ നേട്ടവും വിപണിയെ സ്വാധീനിച്ചു. ദേശീയ സൂചിക നിഫ്റ്റി 64.05 പോയിന്‍റ് ഉയര്‍ന്നു 5,431.65ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 169 പോയിന്‍റ് ഉയര്‍ന്നു. ദേശീയ സൂചിക 50 പോയിന്‍റ് ഉയര്‍ന്നു. ഫിനാന്‍ഷ്യല്‍, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഓട്ടോ, മെറ്റല്‍, എഫ്എംസിജി, ഓയില്‍,ടെലികോം കമ്പനികളുടെ മികച്ച പ്രകടനം കാഴ്ചവച്ചു.
വ്യാപാരത്തുടക്കത്തിലെ നേട്ടം അവസാനമണിക്കൂറുകള്‍ വരെ തുടര്‍ന്നു. അറ്റാദായം ഉയര്‍ന്നതിനെത്തുടര്‍ന്നു ഐസിഐസിഐ ബാങ്ക് ഇന്നലെ 3.90 ശതമാനം ഉയര്‍ന്നു. എസ്ബിഐ, പിഎന്‍ബി, കൊട്ടക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ്, ഐഎഫ്ഡിസി എന്നിവയ്ക്ക് നേട്ടം.
സെന്‍സെക്സില്‍ 25 സ്റ്റോക്കുകള്‍ നേട്ടം കൊയ്തു. ഏഷ്യന്‍ സൂചികകളെല്ലാം ഗ്രീന്‍സോണില്‍. ചൈന, ഹോങ്കോങ്, സിംഗപ്പുര്‍, ജപ്പാന്‍, തായ്വാന്‍, തെക്കന്‍ കൊറിയ എന്നിവയുടെ സൂചികകള്‍ 0.35 ശതമാനം മുതല്‍ 1.95 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ ജക്കാര്‍ത്ത സൂചിക 0.34 ശതമാനം ഇടി ഞ്ഞു.
Close...
Maximum Character Allowed -
4000