തിരുവനന്തപുരം
സ്വന്തം ലേഖകന്‍
കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ വി. സുരേന്ദ്രന്‍ പി ള്ള ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 നാണ് സത്യപ്രതിജ്ഞ. എന്നാല്‍ വകുപ്പിന്‍റെ കാര്യത്തില്‍ അന്തി മ പ്രഖ്യാപനം ഇതുവരെ ഉണ്ടാ യില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷമായിരിക്കും വകുപ്പു സംബ ന്ധിച്ച പ്രഖ്യാപനമുണ്ടാകുക. സിപിഎമ്മില്‍ അവസാന നിമിഷം ഉണ്ടായ തര്‍ക്കമാണു വ കുപ്പു സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകിപ്പിച്ചത്. ഇതില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിയോജിപ്പറിയിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളുമായി പി.സി. തോമസ് അടക്കമുള്ളവര്‍ ആശയ വിനിമയം നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞയ്ക്കു മുന്‍പു വകുപ്പു സംബന്ധിച്ച തീരുമാനം അറിയിക്കാമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മതിയെന്നും സിപിഎം നേതാക്കള്‍ സൂചിപ്പിച്ചു.
പിള്ളയ്ക്ക് സാമൂഹ്യക്ഷേമ വകുപ്പാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ചു തര്‍ക്കം ഉയര്‍ന്നതോടെ സ്പോര്‍ട്സും യുവജന ക്ഷേമവും പരിഗണിക്കുകയായിരുന്നു. എന്നാ ല്‍ സ്പോര്‍ട്സ് വകുപ്പു വിട്ടു കൊടുക്കുന്നതില്‍ മന്ത്രി എം. വിജയകുമാര്‍ വിയോജിപ്പറിയിച്ചു. ദേശീയ ഗയിംസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും ഈ സമയത്തു വകുപ്പു മറ്റൊരാള്‍ക്കു നല്‍കിയാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണു വിജയകുമാറിന്‍റെ വാദം. ഈ വാദഗതികള്‍ സിപിഎം നേതൃ ത്വം കേട്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്പോര്‍ട്സും യുവജനകാര്യവും വിജയകുമാറില്‍ നിന്നുമെടുത്ത ശേഷം ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ ചുമതലയിലുള്ള പൊതുമരാമത്തു വിജയകുമാറിനു നല്‍കാമെന്ന നിര്‍ദേശവും സിപിഎം പരിഗണിച്ചിരുന്നു.
വിജയകുമാറിന്‍റെ വിയോജി പ്പു വന്നതോടെ മറ്റു വകുപ്പുകളെക്കുറിച്ചും സിപിഎം നേതാക്കള്‍ ആലോചിച്ചു. പാലോളി മുഹമദ് കുട്ടിയുടെ കീഴില്‍ വരുന്ന ഗ്രാമവികസനവും പിന്നാക്ക ക്ഷേമവും സുരേന്ദ്രന്‍പിള്ളയ് ക്കു നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. പാലോളിക്കും ഇതു സമ്മതമാണെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ വകുപ്പുകള്‍ക്കൊപ്പം പാര്‍ലമെന്‍ററി കാര്യവും നല്‍കണമെന്ന നിര്‍ദേശവും പരിഗണിക്കുന്നു ണ്ട്. പാര്‍ലമെന്‍ററി കാര്യം മാത്രം വിജയകുമാറില്‍ നിന്നും എടുക്കേണ്ടി വരുകയാണെങ്കില്‍ പൊതുമരാമത്തു നല്‍കേണ്ടെ ന്നും തീരുമാനിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി സിപിഎം നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അവരുടെ വകുപ്പുകളില്‍ തൊടുന്നില്ല. പൊതുമരാമത്ത് വകുപ്പു സിപിഎം തന്നെ കൈവശം വയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണു നടത്തിയത്. ഇതില്‍ ഘടകകക്ഷികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതുമില്ല.
ഇന്നു രാവിലെ സത്യപ്രതിജ്ഞയ്ക്കു മുന്‍പു സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരും. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വി. സുരേന്ദ്രന്‍ പിള്ളയെയും സിപിഎം നേതൃത്വം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസിനെയും തീരുമാനം അറിയിക്കും. തുടര്‍ന്നാകും ഔദ്യോഗിക പ്രഖ്യാപനം.
ഇന്നലെ വയനാട്ടിലായിരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സുരേന്ദ്രന്‍ പിള്ളയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. വകുപ്പു സംബന്ധിച്ച തീരുമാനം ഇന്നറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Close...
Maximum Character Allowed -
4000