Tuesday, February 07, 2012   2:09 PM IST
Supplements
Home>> Vaartha Life>> Job4U
Job4U
പിഎസ് സി വാര്‍ത്തകള്‍
Tuesday, August 03, 2010
|
|
|
ഇന്‍റര്‍വ്യു

ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രെയ്ഡ് -2 (പത്തനംതിട്ട) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫിസില്‍ ഇന്‍റര്‍വ്യു നടത്തും. വിഭാഗം, ക്രമനമ്പര്‍, തീയതി ക്രമത്തില്‍ ചുവടെ: ലത്തീന്‍ കത്തോലിക്ക - ഒന്നു മുതല്‍ 35 വരെ, ഓഗസ്റ്റ് നാല്. ലത്തീന്‍ കത്തോലിക്ക 36-70, ഓഗസ്റ്റ് അഞ്ച്. പട്ടികവര്‍ഗം ഒന്നു മുതല്‍ 17. ഒബിസി ഒന്ന് മുതല്‍ 16 വരെ, ഓഗസ്റ്റ് 11. ഒബിസി 17 മുതല്‍ 53 വരെയും വിശ്വകര്‍മ ഒന്നും രണ്ടും റാങ്കുകള്‍, ഓഗസ്റ്റ് 12. വിശ്വകര്‍മ്മ 3 മുതല്‍ 12 വരെ. എസ്ഐയുസി നാടാര്‍ /ആംഗ്ലോ ഇന്ത്യന്‍ ഒന്ന് മുതല്‍ 28 വരെ ഓഗസ്റ്റ് 13 . ഇന്‍റര്‍വ്യു മെമോയോ നിരസന അറിയിപ്പോ ലഭിച്ചിട്ടില്ലെങ്കില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫിസറെ നേരിട്ട് സമീപിക്കണം.

നീതിന്യായ വകുപ്പില്‍ പ്രൊസസ് സെര്‍വര്‍, (തൃശൂര്‍) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെട്ട വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കെറ്റ് പരിശോധനയും അര്‍ഹത നിര്‍ണയ കൂടിക്കാഴ്ച്ചയും ഓഗസ്റ്റ് 11നു തൃശൂര്‍ ജില്ലാ പിഎസ്സി ഓഫിസില്‍ നടത്തും.

കൃഷി (മണ്ണുസംരക്ഷണം) വകുപ്പ് പാലക്കാട് വര്‍ക്ക് സൂപ്രണ്ട് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 10001 മുതല്‍ 100146 വരെയുള്ളവര്‍ക്കു പാലക്കാട് ജില്ലാ പിഎസ്സി ഓഫിസില്‍ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴിന് ഇന്‍റര്‍വ്യു നടത്തും.

വിദ്യാഭ്യാസ വകുപ്പില്‍ (കൊല്ലം) ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (എന്‍സിഎ -ഈഴവ, വിശ്വകര്‍മ) തസ്തികയ്ക്കുള്ള ഇന്‍റര്‍വ്യു ആറിനു കൊല്ലം ജില്ലാ പിഎസ്സി ഓഫിസില്‍ നടത്തും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code