Wednesday, February 08, 2012   7:56 PM IST
Supplements
Home>> News>> Sports
Sports
മാര്‍ക്വെസ് മേജര്‍ ലീഗില്‍
Wednesday, August 04, 2010
|
|
|
ന്യൂയോര്‍ക്ക്

മെക്സിക്കോ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ റഫേല്‍ മാര്‍ക്വെസ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് റെഡ് ബുള്‍സുമായി കരാറിലെത്തി. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമായിരുന്ന ഈ പ്രതിരോധ/മിഡ്ഫീല്‍ഡ് താരത്തിന്‍റെ കരാര്‍ കാലാവധി ഒന്നില്‍ക്കൂടുതല്‍ വര്‍ഷമാണെന്ന് സൂചന.

ഫ്രഞ്ച് ഫുട്ബോള്‍ താരം തിയറി ഹെന്‍റിയുമായി കരാറിലെത്തിയ ടീമാണ് റെഡ് ബുള്‍സ്. ടീമിന്‍റെ പ്രധാന താരങ്ങളുടെ ലിസ്റ്റില്‍ കൊളംബിയയുടെ യുവാന്‍ പാബ്ലൊ ഏഞ്ചലിനും ഹെന്‍റിക്കും ശേഷമെത്തുന്ന മൂന്നാമനാണ് മാര്‍ക്വെസ്. മെക്സിക്കോയ്ക്കായി 94 മത്സരങ്ങള്‍ക്കിറങ്ങിയിട്ടുള്ള മാര്‍ക്വെസ് 2002 ലോകകപ്പ് മുതലാണ് ടീമിന്‍റെ നായകത്വം ഏറ്റെടുക്കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code