Wednesday, February 08, 2012   7:51 PM IST
Supplements
Home>> News>> National News
National News
സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വം
Thursday, August 05, 2010
|
|
|
ന്യൂഡല്‍ഹി

അഞ്ചു ദിവസം തുടര്‍ച്ചയായി സഭാ സ്തംഭനത്തിനിടയാക്കുകയും രണ്ടു ദിവസം നീണ്ട ചര്‍ച്ച വഴിയൊരുക്കുകയും ചെയ്ത “വിലക്കയറ്റം’ ഒടുവില്‍ ലോക്സഭ അംഗീകരിച്ച പ്രമേയത്തിനു പുറത്ത്. സര്‍ക്കാരും പ്രതിപക്ഷവും സമവായം കണ്ടെത്തിയപ്പോള്‍, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കൂട്ടായ നിര്‍ദേശം. അതിനു സംസ്ഥാനങ്ങള്‍കൂടി സഹകരിച്ചാലേ ഫലമുണ്ടാകൂ എന്നു ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വിശദീകരണം.

അടിയന്തരപ്രമേയം, വോട്ടെടുപ്പോടെ പ്രമേയം തുടങ്ങിയ ശാഠ്യങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രതിപക്ഷം തയാറായതോടെ ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയാണ് ഇന്നലെ വൈകിട്ടു പ്രമേയം പാസാക്കി പിരിയുന്നതില്‍ അവസാനിച്ചത്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് സര്‍ക്കാരിനുവേണ്ടി ഇന്നലെ മറുപടി പറഞ്ഞത് ധനമന്ത്രി പ്രണബ് മുഖര്‍ജി. സര്‍ക്കാരിന്‍റെ നയങ്ങളെ പ്രതിരോധിച്ചും ചിലപ്പോള്‍ പൊട്ടിത്തെറിച്ചും നടത്തിയ പ്രസംഗത്തില്‍ പ്രശ്നം ഗൗരവമുള്ളതുതന്നെയെന്നു സമ്മതിക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍, കേന്ദ്രം മാത്രമല്ല, സംസ്ഥാനങ്ങളും ശ്രമിച്ചാലേ പരിഹാരമുണ്ടാകൂ എന്നും ഓര്‍മപ്പെടുത്തല്‍.

“”അവശ്യവസ്തു നിയമപ്രകാരം കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരേ നീക്കം അവശ്യം. കേന്ദ്രവും സഹകരിക്കും ഈ പോരാട്ടത്തില്‍. പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ ചരക്കു സേവന നികുതി നിയമം കൊണ്ടുവരാം’’.

വിലക്കയറ്റത്തിനു പ്രധാന കാരണം പെട്രോളിയം വിലവര്‍ധനയാണെന്ന പ്രതിപക്ഷാരോപണത്തിനു പ്രണബിന്‍റെ മറുപടി ഇങ്ങനെ- ബജറ്റില്‍ പെട്രോള്‍ വില വര്‍ധന ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു.

എന്നാല്‍, കഴിഞ്ഞില്ല. വില കൂട്ടിയതിന്‍റെ പ്രധാന ഗുണഭോക്താക്കള്‍ സംസ്ഥാന സര്‍ക്കാരുകളെന്നും മറക്കരുത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code