വാട്ടര്‍ അഥോറിറ്റി
ഓഫിസുകള്‍ ഉപരോധിച്ചു
ചെങ്ങമനാട്/പെരുമ്പാവൂര്‍
രണ്ടു ദിവസമായിട്ടും പ്രദേശവാസികള്‍ക്കു കുടിവെള്ളം കിട്ടാക്കനിയായതോടെ നാട്ടുകാര്‍ കരിയാട് വാട്ടര്‍ അഥോറിറ്റി ഓഫിസ് ഉപരോധിച്ചു. വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്നു പമ്പിങ് നിലച്ചതാണു കാരണം.
കവാടത്തിനു മുന്നില്‍ നടന്ന ധര്‍ണ ടി.കെ. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. കെ.എസ്. തല്‍വിത്ത്, അഡ്വ. പി.ബി. സുനീര്‍, ബാബു കരിയാട്, സി.എ. നാസര്‍, സി.എസ്. അസീസ്, കെ.എ. അഷറഫ്, എന്‍.എച്ച്. നൗഷാദ് നൗഫല്‍ പാലപശേരി, നൗഷാദ് ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു.
രാമമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം നിലച്ചതില്‍ പ്രതിഷേധിച്ചു ജനപ്രതിനിധികള്‍ പെരുമ്പാവൂര്‍ വാട്ടര്‍ അഥോറിറ്റി അസി. എക്സി. എന്‍ജനീയര്‍ ഓഫിസ് ഉപരോധിച്ചു. സമരം മണിക്കൂറുകളോളം നീണ്ടതിനെത്തുടര്‍ന്നു പൊലീസ് എത്തി ഉപരോധക്കാരെ അറസ്റ്റു ചെയ്തു. കുടിശിക അടയ്ക്കാതിരുന്നതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം വാട്ടര്‍ അഥോറിറ്റിയുടെ ഫ്യൂസ് വൈദ്യുതി ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഊരിയിരുന്നു. ഇതോടെ പമ്പിങ് നിലച്ചു, പഞ്ചായത്തുകള്‍ക്കു കുടിവെള്ളം മുട്ടി. തുടര്‍ന്നാണു പഞ്ചായത്തംഗങ്ങള്‍ സമരത്തിനെത്തിയത്.
രായമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ചിന്നമ്മ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ജോയി പൂണേലില്‍, അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ഒ. പൗലോസ്, മെംബര്‍മാരായ ബേയ്സ് പോള്‍, സി. മനോജ്, വി.എന്‍. രാജന്‍, ഉഷ മുരളീധരന്‍, സിജി സാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Close...
Maximum Character Allowed -
4000