Thursday, February 09, 2012   2:24 PM IST
Supplements
Home>> News>> Kerala News
Kerala News
ലോട്ടറി അന്വേഷണം പാലക്കാട്ടേക്ക്
Friday, August 06, 2010
|
|
|
കൊച്ചി

കൊച്ചി ലോട്ടറി കേന്ദ്രത്തില്‍ നിന്നു പിടിച്ചെടുത്ത പണത്തെക്കുറിച്ചുള്ള അന്വേഷണം പാലക്കാട്ടേക്ക്. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ഏജന്‍സി ഉടമ ശിങ്കാരം മുത്തുസ്വാമി നല്‍ക്കുന്ന മൊഴിയില്‍ സംശയമുള്ളതു കൊണ്ടാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ലോട്ടറികള്‍ക്ക് അംഗീകാരമുണ്ടോയെന്ന് ആദായ നികുതി അധികൃതര്‍ അന്വേഷിക്കും.

ശിങ്കാരത്തിനു ലോട്ടറി നല്‍ക്കുന്ന പാലക്കാട് മേഘ ഏജന്‍സിസിയിലും അന്വേഷണം നടത്തും. ശിങ്കാരവും മേഘയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിധിയില്‍പ്പെടും.കൊച്ചി നോര്‍ത്തിലെ ശിങ്കാരം ഏജന്‍സിയിലാണു ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. ഏജന്‍സിയില്‍ നിന്ന് ഒരു കോടിയോളം രൂപയും ഉടമ ശിങ്കാരം മുത്തുസ്വാമിയുടെ വീട്ടില്‍ നിന്നു മൂന്നു കിലോ സ്വര്‍ണവും വെള്ളിയും കണ്ടെടുത്തു.
സേവിങ് അക്കൗണ്ടില്‍ നിന്നു നാലര കോടി രൂപയും 20 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code