കഴിവു തെളിയിച്ച കഴക്കൂട്ടം
എം. എച്ച്. ഹാറൂണ്‍
അണ്ടൂര്‍കോണം പഞ്ചായത്തില്‍ പ്രസിഡന്‍റ് വനിതാ സംവരണമായിരുന്നു. മുന്നണി പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ രണ്ടരവര്‍ഷം വീതം രണ്ടു പ്രസിഡന്‍റുമാര്‍ ഭരിച്ചു . തിരുവെള്ളൂര്‍ വാര്‍ഡ് മെംബര്‍ സുധാകുമാരി ആദ്യപകുതിയിലും 16ാം വാര്‍ഡ് മെംബര്‍ നദീറാ ഫൈസല്‍ രണ്ടാം പകുതിയിലും പ്രസിഡന്‍റുമാരായി. 17 അംഗ പഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി, പിഡിപി പ്രാതിനിധ്യമാണുള്ളത്. യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോള്‍. പഞ്ചായത്തിന്‍റെ സമഗ്ര വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചെന്നു പഞ്ചായത്ത് പ്രസിഡന്‍റ് നദീറാ ഫൈസല്‍.
ജനപങ്കാളിത്തത്തോടും വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ വളരെ ജനകീയമായി രൂപപ്പെട്ട ഒമ്പതാം പദ്ധതി മുതല്‍ ഓരോ വാര്‍ഷിക പദ്ധതികളും പഞ്ചായത്തിലെ ഓരോ മേഖലയിലും ഉദ്ദേശിച്ച ഭൗതിക പുരോഗതി നേടാന്‍ സാധിച്ചു. കേരളത്തിലെ ഐടി മേഖലയുടെ വികസനത്തിനു പള്ളിപ്പുറം അണ്ടൂര്‍കോണം പഞ്ചായത്തിന്‍റെ ഭാഗമായ 100 ഏക്കര്‍ സ്ഥലമാണ് എടുത്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സഹായങ്ങളും പഞ്ചായത്ത് നല്‍കിവരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനും ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ക്കും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹകരിച്ചിരുന്നു. ഉത്പാദന മേഖലയില്‍, കാര്‍ഷിക, മൃഗ പരിപാലന രംഗത്തു, നേട്ടങ്ങളുണ്ടാക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. സേവന മേഖലയില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രൊജക്റ്റുകള്‍ക്കു രൂപം നല്‍കാന്‍ സാധിച്ചു.
വീടില്ലാത്ത കുടുംബങ്ങള്‍ക്കു വീടു നല്‍കാനുള്ള സഹായം, കക്കൂസ്, കിണറുകള്‍, കിണറുകളുടെ പുനരുദ്ധാരണം, വീടുവയ്ക്കാന്‍ സ്ഥലം, ആംഗന്‍വാടി കുട്ടികള്‍ക്കു പോഷകാഹാരം, ആയുര്‍വേദ ആശുപത്രികള്‍ക്കു മരുന്ന്, ഇന്ധനം, ലക്ഷംവീട് നവീകരണം തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി.
റോഡ് നിര്‍മാണം, വൈദ്യുതി, സ്കൂളുകള്‍, കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തല്‍, റോഡിതര ആസ്തികളുടെ സംരക്ഷണം, എന്നിവ വിവിധ വിഭവ സ്രോതസുകളിലൂടെ ലഭിച്ചിട്ടുള്ള ഫണ്ടുകള്‍ വഴി ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞുവെന്നു പഞ്ചായത്ത് പ്രസിഡന്‍റ് നാദിറാ ഫൈസല്‍. ഒമ്പതാം പദ്ധതി ജനയകീയാസൂത്രണ പദ്ധതിയായി നടപ്പിലാക്കിയ കാലയളവില്‍ ഗ്രാമപഞ്ചായത്തിനു ഒട്ടേറെ പ്രാദേശിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിഞ്ഞു.
വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന 125 ഏക്കര്‍ ഭൂമി കൃഷി യോഗ്യമാക്കാന്‍ കഴിഞ്ഞു. പള്ളിപ്പുറം ഏലായിലെ കൃഷിക്കായി 10,000 രൂപ കര്‍ഷകര്‍ക്കു നല്‍കി. 6500 രൂപയുടെ വളവും കീടനാശിനിയും വിത്തും നല്‍കി. ഒരു വാര്‍ഡില്‍ 1000 തെങ്ങ് എന്ന ക്രമത്തില്‍ 17,000 തെങ്ങിനു രാസവളം നല്‍കി. ജലസേചന സൗകര്യത്തിനു ജനറല്‍ വിഭാഗത്തിനു 5000 രൂപയും എസ്സി -എസ്ടി വിഭാഗത്തിനു 7500 രൂപയും നല്‍കി. പമ്പ്സെറ്റ് സ്ഥാപിക്കാന്‍ സൗകര്യം ഒരുക്കി.
നാളികേര വികസന പുനരുദ്ധാരണ പദ്ധതി പ്രകാരം ഉപയോഗപ്രദമല്ലാത്ത തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ നടുന്നതിനും വളം നല്‍കുന്നതിനും പ്രവര്‍ത്തനം നടത്തി. മുറിച്ചുമാറ്റുന്ന ഓരോ തെങ്ങിനും 500 രൂപ വീതം നല്‍കി കൃഷിക്കാരനു പുതിയ തെങ്ങ് നടുന്നതിനുള്ള പ്രോത്സാഹനം നല്‍കുന്നു.
കരനെല്‍ക്കൃഷി മാതൃകാപരമായി നടത്തുന്നു. 15 ഏക്കര്‍ സ്ഥലത്തു കരനെല്‍ക്കൃഷി നടത്തുന്നു. ഓണക്കാലത്തു വിളവു ലഭിക്കും വിധം കഴിഞ്ഞ അഞ്ചുവര്‍ഷമായി വാഴക്കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ വര്‍ഷ
വും എട്ടുലക്ഷം രൂപവീതം ചെലവഴിക്കുന്നുണ്ട്. കുടിവെള്ളത്തിനായി ആനതാഴ്ച്ചിറ പദ്ധതി സമഗ്ര വികസനത്തില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം നടത്തി. ഐസിഡിഎസ്, കുടുംബശ്രീ, ആംഗന്‍വാടി പ്രവര്‍ത്തകരുടെ സമഗ്ര പ്രവര്‍ത്തനത്തിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും കൃത്യമായി നല്‍കുന്നു.
സര്‍ക്കാര്‍ സ്കൂളുകളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചു കംപ്യൂട്ടര്‍വത്കരണം നടത്തി. അതിനു വേണ്ടുന്ന ബില്‍ഡിങ്, സ്റ്റാഫ് തുടങ്ങിയവയ്ക്കു അതതു സ്കൂള്‍ പിടിഎയുമായി സഹകരിച്ചു പഞ്ചായത്തും പ്രവര്‍ത്തിച്ചു. സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സ്കൂള്‍ മീറ്റുകള്‍ക്കും വ്യാപാരി വ്യവസായി ഏകോപനസമിതിയും പഞ്ചായത്തും സംയുക്തമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാന ജംക്ഷനായ ആലുംമൂട് - കണിയാപുരം റോഡിന്‍റെ ഇരുവശത്തും ഓട നിര്‍മിക്കുകയും ബാരിക്കേഡ് നിര്‍മിക്കുകയും ചെയ്തു.
പഞ്ചായത്തിന്‍റെ പ്രവേശന കവാടം മോടിപിടിപ്പിച്ചു. മാര്‍ക്കറ്റിനു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പാച്ചിറ വാര്‍ഡില്‍ പകല്‍വീട് ആരംഭിക്കാന്‍ കഴിഞ്ഞതു മറ്റൊരു നേട്ടമായി.
ഇവിടെ ആലംബഹീനര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും മന്ദബുദ്ധികളായവര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ എത്തിക്കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി 10 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. തെക്കേവിള വാര്‍ഡിലെ എല്ലാ റോഡുകളും ടാര്‍ ചെയ്തു. പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ എസ്റ്റിമേറ്റ് നടപടികള്‍ നടന്നു വരുന്നു.
Close...
Maximum Character Allowed -
4000