ജനങ്ങള്‍ വീടുവിട്ടിറങ്ങേണ്ടി വരില്ല
തിരുവനന്തപുരം
എ. എസ്. അജയ്ദേവ്
മഴപെയ്താല്‍ വെള്ളം കയറിയ വീടുകള്‍ ഉപേക്ഷിച്ച് അഭയാര്‍ഥികളായലഞ്ഞ പഴഞ്ഞിറക്കാര്‍ക്കു വലിയ ആശ്വായമായ പദ്ധതിയാണു കരിയില്‍തോട് നവീകരണം. വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതമാണു വെള്ളപ്പൊക്കം. കരിയില്‍ തോടും വെള്ളപ്പൊക്കവുമായി അഭേദ്യമായ ബന്ധമുണ്ട്. വാര്‍ഡില്‍ കെട്ടുന്ന വെള്ളം ഒഴുകി പോകാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. കരിയില്‍ തോട് സ്വകാര്യ വ്യക്തികള്‍ കൈയേറി തോട് ഇല്ലാതായതാണു വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്.
ഈ തോട് കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്തു നവീകരിച്ചു വെള്ളമൊഴുക്കു സുഗമമാക്കിയതോടെ വാര്‍ഡിലുണ്ടായിരുന്ന വെള്ളക്കെട്ടിനു പരിഹാരമായി. മഴ പെയ്താല്‍ ഇപ്പോള്‍ വാര്‍ഡിലെ ജനങ്ങള്‍ അഭയാര്‍ഥികളായി അലയുന്നില്ലെന്നു കൗണ്‍സിലര്‍ എസ്. ഗീത. തോടിന്‍റെ നവീകരണത്തിനായി 10.70 ലക്ഷം രൂപയാണു ചെലവാക്കിയത്. അമ്പലത്തറ ശിവക്ഷേത്രം, കണ്ടല്‍, പഴഞ്ചിറ ക്ഷേത്രം, വീവന്‍ നഗര്‍, എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. വാര്‍ഡിലെ പുതിയ റോഡുകളായ വീവന്‍ നഗര്‍ റോഡിനായി ഒമ്പതു ലക്ഷം രൂപയാണു ചെലവാക്കിയത്.
സൈഡ് വാള്‍ കെട്ടി, മണ്ണിട്ടു നികത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കണ്ണങ്കരിയിലെ നവോദയ റോഡിനായി 12 ലക്ഷം രൂപയാണു ചെലവിട്ടത്. ഇവിടുത്തെ തെങ്ങുകള്‍ മുറിച്ചു മാറ്റിയാണു റോഡ് നിര്‍മിച്ചത്. കല്ലാട്ടുമുക്കില്‍ നിന്നും ജൂലി നഗറിലേക്കു പോകുന്ന മൂന്നു ഇടറോഡുകള്‍ നിര്‍മിച്ചു. ഇതിനായി 12 ലക്ഷം രൂപയാണു ചെലവാക്കിയത്. വേടന്‍തറ റോഡ് 8 ലക്ഷം മുടക്കി ടാര്‍ ചെയ്തു. അമ്പലത്തറ റെസിഡന്‍സില്‍ വരുന്ന കണ്ടല്‍ പ്രദേശത്ത് 4.50 ലക്ഷം രൂപ മുടക്കി റോഡ് നിര്‍മിച്ചു.
മില്‍മക്കടുത്തുള്ള റോഡിനായി എട്ടുലക്ഷം രൂപയാണു മുടക്കിയത്. വാര്‍ഡിലെ നിരവധി റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്. പരവന്‍കുന്ന് - പഴഞ്ചിറ - പരുത്തിക്കുഴി 35 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ചു. ഓരോ വര്‍ഷ
വും റീടാറിങിനായി ഫണ്ട് അനുവദിക്കാറുണ്ടെന്നു കൗണ്‍സിലര്‍. പഴഞ്ചിറ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചാണു നവീകരണം നടക്കുന്നത്. വികാസ് നഗര്‍, അശ്വതി ഗാര്‍ഡന്‍സ്, അമ്പലത്തറ യുപിഎസ് റോഡ്, ബിലാല്‍ നഗര്‍ റോഡ്, വിവന്‍ നഗര്‍, മിത്രാ നഗര്‍, വില്ലുവിളാകം, പരുത്തിക്കുഴി - കല്ലാട്ടുമുക്ക്, കണ്ണങ്കര ഇടറോഡുകള്‍, ജൂബിലി നഗര്‍, എന്നീ റോഡുകള്‍ റീടാര്‍ ചെയ്യുന്നതിനായി അഞ്ചു വര്‍ഷം കൊണ്ട് 1.5 കോടി രൂപയോളം ചെലവാക്കി.
വാര്‍ഡിലെ ഇടറോഡുകള്‍ കോണ്‍ക്രീറ്റു ചെയ്യാന്‍ 50 ലക്ഷം രൂപയാണു ചെലവാക്കിയത്. രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. എന്നാല്‍ അതിനു ഏകദേശം പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളം തങ്ങി നില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം മഴക്കുഴികളെടുത്തിട്ടുണ്ട്. പരവന്‍കുന്നില്‍ നിന്നും റഹിംസാര്‍ ഇടറോഡിലേക്കു മഴക്കുഴികളെടുത്തിട്ടുണ്ട്. 7.80 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. കല്ലാട്ടുമുക്കു മുതല്‍ നീലാറ്റിന്‍കര വരെ ഓട നിര്‍മിച്ചു. ഇതിനായി 11 ലക്ഷം രൂപയാണു ചെലവാക്കിയത്.
പഴഞ്ചിറ ക്ഷേത്രത്തിനു പുറകുവശം കരിയില്‍ റോഡ്, ബിലാല്‍നഗര്‍ എന്നിവിടങ്ങളിലും ഓട നിര്‍മിച്ചു. കണ്ണങ്കര റോഡില്‍ പുതുതായി ഓട നിര്‍മിച്ചു. വാര്‍ഡിലെ മരാമത്തു ജോലികള്‍ക്കായി ഏകദേശം 3.5 കോടി രൂപയാണു ചെലവാക്കിയത്. വാര്‍ഡിലെ കരിയില്‍ തോട് നവീകരിച്ചു. കൂടാതെ കുമിരിച്ചന്ത തോട് 3.27 ലക്ഷം രൂപയാണു ചെലവാക്കിയത്. ഇത് മാല്യന്യ വാഹിയായ തോടാണ്. വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളായ അമ്പലത്തറ യുപിഎസില്‍ അറ്റകുറ്റപ്പണികള്‍ക്കായി 15 ലക്ഷം രൂപയാണു ചെലവഴിച്ചത്.
ക്ലാസ് റൂമുകളില്‍ ഫാന്‍, ലൈറ്റ്, പെയ്ന്‍റിങ്, എന്നിവ നടത്തി. തറ ടൈല്‍സിട്ടു. ഗ്രൗണ്ട് നവീകരിച്ചു. സ്കൂളില്‍ പുതിയ ഏഴ് ക്ലാസ് മുറികള്‍ക്കായി രണ്ടു നില കെട്ടിടം നിര്‍മിക്കുന്നു. ഇതിനായി 25 ലക്ഷം രൂപയാണു ചെലവാക്കുന്നത്. എസ്എസ്എ ഫണ്ട് ഇതിനു ചെലവഴിക്കുന്നു. മറ്റൊരു 10 ക്ലാസ് മുറികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നു കൗണ്‍സിലര്‍. സൂനാമി ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ ചെലവാക്കി ഒരു ക്ലാസ്മുറി നിര്‍മിച്ചിട്ടുണ്ട്. കൂടാതെ നഗരസഭ പദ്ധതി പ്രകാരം ഈ സ്കൂളിനെ മോഡല്‍ സ്കൂളായി ഉയര്‍ത്തും. ഇതിനു 10 ലക്ഷം രൂപ പ്രത്യേകം ചെലവാക്കും.
സ്കൂളില്‍ പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകിട്ട് പാലും മുട്ടയും നല്‍കുന്നുണ്ട്. വാര്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപങ്ങളായി മില്‍മ, ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫിസ് എന്നിവയാണ്. വാര്‍ഡിലെ മാര്‍ക്കറ്റായ കുമിരിച്ചന്ത രണ്ടു ഘട്ടമായി നവീകരിച്ചു. ഇതിനായി 10.40 ലക്ഷം രൂപ ചെലവാക്കി. തറ കോണ്‍ക്രീറ്റു ചെയ്തിട്ടുണ്ട്. മാലിന്യങ്ങള്‍ ഇടാന്‍ ഒരു കുഴി എടുത്തു. ഇതില്‍ നിന്നും നഗരസഭാ ജീവനക്കാര്‍ എത്തി മാലിന്യം എടുക്കുന്നു. കൂടാതെ കച്ചവടക്കാര്‍ക്ക് ഉപയോഗിക്കാന്‍ ടോയ്ലെറ്റ് സ്ഥാപിച്ചു. ചുറ്റുമതില്‍, പെയ്ന്‍റിങ്, പൈപ്പുകള്‍ എന്നിവ സ്ഥാപിച്ചു. പ്രത്യേകം കടകള്‍ നിര്‍മിച്ചു. മത്സ്യക്കച്ചവടക്കാര്‍ക്കായി ഇരിപ്പിടങ്ങള്‍ നിര്‍മിച്ചു.
വാര്‍ഡില്‍ മൂന്ന് ആംഗന്‍വാടികളുണ്ട്. മൂന്നും വാടക കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. തോടു നവീകരണത്തിനു എംഎല്‍എ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രന്‍ എംപി ആയിരുന്നപ്പോള്‍ സ്കൂളില്‍ കംപ്യൂട്ടര്‍ ലാബ് നിര്‍മിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതോടൊപ്പം രണ്ടു ക്ലാസ് മുറികള്‍ കെട്ടാന്‍ ഏഴുലക്ഷം രൂപയും നല്‍കി. എംപി ഫണ്ടില്‍ മൂന്നും, എംഎല്‍എ ഫണ്ടില്‍ രണ്ടും കംപ്യൂട്ടറും വാങ്ങിയിട്ടുണ്ട്. വാര്‍ഡില്‍ പൊതുടാപ്പുകള്‍ 30 എണ്ണമാണുള്ളത്. നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വാര്‍ഡില്‍ 1500 മീറ്റര്‍ പൈപ്പു ലൈന്‍ വലിച്ചിട്ടുണ്ട്. കൂടാതെ ജെഎന്‍എന്‍യുആര്‍എം, ജപ്പാന്‍ പദ്ധതികള്‍ വാര്‍ഡില്‍ എത്തിച്ചു.
വാര്‍ഡിലെ വൈദ്യുതീകരണത്തിനു വേണ്ടി 10 ലക്ഷം രൂപയാണു ചെലവാക്കിയത്. സൗജന്യമായി വൈദ്യുതീകരണം 148 വീട്ടുകാര്‍ക്കു നല്‍കി. വാര്‍ഡില്‍ മൂന്നു ചേരികളാണുള്ളത്. വേടന്‍തറ, കോരംവിളാകം, കണ്ടല്‍ ചേരികളാണ് ഇവ. ചേരികളിലെ അടിസ്ഥാന സാകര്യ വികസനങ്ങള്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവക്കായി ഒമ്പതു ലക്ഷം രൂപയാണ് ചെലവാക്കിയത്. കുടുംബശ്രീ യൂനിറ്റുകള്‍ 28 എണ്ണമുണ്ട്. ക്ലീന്‍വെല്‍ യൂനിറ്റ് 1ഉം. ഏഴ്പേര്‍ ഇതില്‍ ജോലി ചെയ്യുന്നു. ബിഎസ്യുപി പദ്ധതി പ്രകാരം 140 വീടുകള്‍ നല്‍കിയിട്ടുണ്ട്. ഇ.എം.എസ് പദ്ധതി പ്രകാരം 246 പേരുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറയുന്നു.
Close...
Maximum Character Allowed -
4000