Thursday, February 09, 2012   2:07 PM IST
Supplements
Home>> News>> World News
World News
ജപ്പാനെതിരെയും തീവ്രവാദം
Friday, August 06, 2010
|
|
|
ദുബായി

ഒമാനിലെ ഹോര്‍മുസ് കടലിടുക്കില്‍ ജാപ്പനീസ് ടാങ്കറിനു നേരെ ചാവേര്‍ ആക്രമണം. കഴിഞ്ഞയാഴ്ചയാണു സംഭവം. യുഎഇ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ നിന്നു ജപ്പാനിലേക്കു പുറപ്പെട്ട എം സ്റ്റാര്‍ എന്ന ടാങ്കറില്‍ നാടന്‍ ബോംബ് നിറച്ച ബോട്ട് ഇടിക്കുകയായിരുന്നു. ഒരാള്‍ക്കു പരുക്കേറ്റു. രണ്ടു ദിവസം മുന്‍പു സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം അല്‍ക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ഏറ്റെടുത്തു. സംഭവത്തില്‍ ആദ്യം അസാധാരണത്വം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിശദ പരിശോധനയില്‍ സംഭവസ്ഥലത്തു നിന്നു സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ടാങ്കറിനു ചെറിയ കേടുപാടുപറ്റി. എന്നാല്‍ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കാന്‍ കപ്പല്‍ ഉടമ മിറ്റ്സുയി തയാറായിട്ടില്ല.

2002 ല്‍ യെമനില്‍ ഫ്രഞ്ച് ടാങ്കറിനു നേരെ തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു.

2000 ല്‍ ഏദന്‍ തുറുമുഖത്തു യുഎസ് നാവിക സേനക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code