കൊളംബൊ
ഇന്ത്യയ്ക്കെതിരേ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ സംഭവബഹുലമായ നാലാം ദിനത്തിനൊടുവില്‍ മേല്‍ക്കൈ ലങ്കയ്ക്ക്. 256 റണ്‍സിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ 53 റണ്‍സ് മാത്രം വിട്ടുനല്‍കി ലങ്ക സ്വന്തമാക്കി. ഇതോടെ ജയിക്കാന്‍ അവസാന ദിനമായ ഇന്ന് ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയ്ക്ക് 204 റണ്‍സ് കൂടി വേണം. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-0 ത്തിന് മുന്നിട്ട് നില്‍ക്കുകയാണ് ലങ്ക.
നാലാംദിനത്തിന്‍റെ മോര്‍ണിങ് സെഷന്‍ ഇന്ത്യയ്ക്ക് മാത്രം സ്വന്തമായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ലങ്കയുടെ ആറ് വിക്കറ്റുകള്‍ ലഞ്ചിന് മുന്‍പ് വീഴ്ത്താന്‍ ഇന്ത്യയ്ക്കായി. എട്ട് വിക്കറ്റിന് 125 എന്ന നിലയില്‍ ഒന്നിച്ച തിലന്‍ സമരവീരയും (83) അജന്ത മെന്‍ഡിസും (78) ലങ്കയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു.
രണ്ടാം ഇന്നിങ്സില്‍ ഈ ജോടിയുടെ പിന്‍ബലത്തില്‍ ലങ്ക സ്കോര്‍ ബോര്‍ഡിലാക്കിയത് 267 റണ്‍സ്. ഈ തിരിച്ചടിയില്‍ പകച്ചു പോയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിലപ്പെട്ട വിക്കറ്റുകളും നഷ്ടം. വീരേന്ദര്‍ സേവാഗ് (0), രാഹുല്‍ ദ്രാവിഡ് (7), എം. വിജയ് (27) എന്നിവര്‍ പവലിയനി ല്‍. മൂന്ന് വിക്കറ്റുകളും സുരാജ് രണ്‍ദിവിന്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും (11), നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയുമാണ് (2) ക്രീസില്‍. ഒമ്പതാം വിക്കറ്റില്‍ സമരവീര - മെന്‍ഡിസ് കൂട്ടുകെട്ട് അടിച്ചുകൂട്ടിയത് 118 റണ്‍സ്. വിജയം ഏതാണ്ടുറപ്പിച്ച് ലഞ്ചിന് പിരിയാനായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുകയായിരുന്നു ഈ കൂട്ടുകെട്ട്.
നേരത്തേ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയ്ക്കൊപ്പം ഇറങ്ങിയ നൈറ്റ് വാച്ച്മാന്‍ സുരാജ് രണ്‍ദിവിന്‍റെ വിക്കറ്റാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. പ്രജ്ഞാന്‍ ഓജയ്ക്ക് വിക്കറ്റ്. പിന്നീട് സംഗയ്ക്ക് തുണയായെത്തിയ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയ്ക്ക് താളം കണ്ടെത്താനായില്ല. ഓജയുടെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡിന് പിടിനല്‍കി ജയവര്‍ധനെ (5) മടങ്ങി. സമരവീരയ്ക്കൊപ്പം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സംഗയുടെ വിക്കറ്റും ഉടന്‍ വീണു. ഇത്തവണയും വിജയം ഓജയ്ക്ക്. സുരേഷ് റെയ്നയ്ക്ക് ക്യാച്ച്. പിന്നീട് ഊഴം ഇന്ത്യന്‍ ടീമിലെ മറ്റൊരു സ്പിന്നര്‍ അമിത് മിശ്രയുടേത്. ഏഞ്ജലോ മാത്യൂസിനെയും (5) പ്രസന്ന ജയവര്‍ധനെയും (0) അടുത്തുടുത്ത പന്തുകളില്‍ പുറത്താക്കി മിശ്ര ഹാട്രിക്കിന്‍റെ വക്കിലുമെത്തി. ഏഴു വിക്കറ്റിന് 87 എന്ന നിലയിലായിരുന്നു ലങ്ക അപ്പോള്‍.
ഒമ്പതാമനായിറങ്ങിയ ലസിത് മലിംഗ കൂറ്റനടികളോടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പക്ഷേ ലഞ്ചിന് മുന്‍പ് വീരേന്ദര്‍ സേവാഗിന് ഇന്നിങ്സിലെ മൂന്നാം ഇരയെ നല്‍കി മലിംഗയും മടങ്ങി. അവിടെ നിന്ന് ഇന്ത്യയുടെ ആത്മവിശ്വാസം തച്ചുതകര്‍ത്ത് മുന്നേറുകയായിരുന്നു മെന്‍ഡിസും സമരവീരയും. ഒടുവില്‍ പേസര്‍ അഭിമന്യു മിഥുന്‍ സമരവീരയെ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ടിന് അവസാനം. പതിനൊന്നാമനായ ചനക വെലഗദെരയെ ഒരറ്റത്ത് നിര്‍ത്തി ലീഡുയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു മെന്‍ഡിസ്. പക്ഷേ മിശ്രയുടെ പന്തില്‍ റെയ്നയ്ക്ക് മെന്‍ഡിസ് ക്യാച്ച് സമ്മാനിച്ചതോടെ ലങ്കന്‍ ഇന്നിങ്സിന് അവസാനം.
ശ്രീലങ്ക (ഒന്നാം ഇന്നിങ്സ്)
425
ഇന്ത്യ (ഒന്നാം ഇന്നിങ്സ്)
436
ശ്രീലങ്ക (രണ്ടാം ഇന്നിങ്സ്)
പരണവിതാന സിധോണി ബി സേവാഗ് 16, ദില്‍ഷന്‍ സി വിജ യ് ബി സേവാഗ് 13, സംഗ ക്കാര സി റെയ്ന ബി ഓജ 28, രണ്‍ ദിവ് എല്‍ബിഡബ്ല്യു ബി ഓജ 7, ജയവര്‍ധനെ സി ദ്രാവിഡ് ബി ഓജ 5, സമരവീര സി ധോ ണി ബി മിഥുന്‍ 83, മാത്യൂസ് സി ടെന്‍ഡുല്‍ക്കര്‍ ബി മിശ്ര 5, മലിംഗ എല്‍ബിഡബ്ല്യു ബി സേ വാഗ് 15, മെന്‍ഡിസ് റെയ്ന ബി മിശ്ര 78, വെലഗ ദെര നോട്ടൗട്ട് 4
എക്സ്ട്രാസ് 13
ടോട്ടല്‍ 267/10 ( 85.2)
വിക്കറ്റ് വീഴ്ച: 1-32, 2-39, 3- 63, 4-77, 5-78, 6-87, 7-87, 8-125, 9-243, 10-267
മിഥുന്‍ 8-122-1, ഇഷാന്ത് 17-4-55-0, ഓജ 28-5-89-3, സേവാഗ് 15-0-51-3, മിശ്ര 17.2- 1-4-3
ഇന്ത്യ (രണ്ടാം ഇന്നിങ്സ്)
വിജയ് സി മഹേല ജയവര്‍ധനെ ബി രണ്‍ദിവ് 27, സേവാഗ് സി മഹേല ജയവര്‍ധനെ ബി ര ണ്‍ദിവ് 0, ദ്രാവിഡ് ബി രണ്‍ദിവ് 7, സച്ചിന്‍ നോട്ടൗട്ട് 11, ഇഷാന്ത് നോട്ടൗട്ട് 2
എക്സ്ട്രാസ് 6
ടോട്ടല്‍ 53/3 (18 ഓവര്‍)
വിക്കറ്റ് വീഴ്ച: 1-10, 2-27, 3-49
ബൗളിങ്: മലിംഗ 6-1-16-0, രണ്‍ദിവ് 9-2-20-3, മാത്യൂസ് 2-0-5-0, വെലഗദെര 1-0-8-0
Close...
Maximum Character Allowed -
4000