Thursday, February 09, 2012   11:09 AM IST
Supplements
Home>> News>> Kerala News
Kerala News
സുരേന്ദ്രന്‍ പിള്ള വകുപ്പില്ലാ മന്ത്രി
Saturday, August 07, 2010
|
|
|
തിരുവനന്തപുരം

സംസ്ഥാന മന്ത്രിസഭയില്‍ രണ്ട് വകുപ്പുകളുടെ ഭരണം നടത്തുന്ന സുരേന്ദ്രന്‍ പിള്ള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വകുപ്പില്ലാമന്ത്രി. ഈ മാസം മൂന്നിനാണ് സുരേന്ദ്രന്‍പിള്ള മന്ത്രിസ്ഥാനത്തെത്തിയത്. സത്യപ്രതിജ്ഞക്ക് പിന്നാലെ തുറമുഖ-യുവജനകാര്യ വകുപ്പുകളുടെ ചുമതല അനുവദിക്കുകയും ചെയ്തു. കൗണ്‍സില്‍ ഒഫ് മിനിസ്റ്റേഴ്സ് എന്ന ലിങ്കില്‍ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട പേരിനൊപ്പം വകുപ്പുകള്‍ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിയെ സംബന്ധിച്ച വ്യക്തിഗത-ഓഫിസ് വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് ഇപ്പോഴും മന്ത്രി തോമസ് ഐസക്കിനാണെന്ന് സര്‍ക്കാര്‍ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. മന്ത്രി വിജയകുമാറിന്‍റെ ലിങ്കില്‍നിന്നു തുറമുഖ വകുപ്പ് മാറ്റിയിട്ടുണ്ട്.

എന്നാല്‍ യുവജനകാര്യം നിലനിര്‍ത്തി. വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ തുറമുഖ വകുപ്പേ കേരളത്തില്‍ ഇല്ല. ഇതിനു പുറമെ മാസങ്ങള്‍ക്കു മുന്‍പ് മന്ത്രിസഭാംഗങ്ങളായ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലിങ്ക് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെതടക്കമുള്ള മറ്റു മന്ത്രിമാരുടെ വ്യക്തിഗത വിവരങ്ങളും ഓഫിസ് സംബന്ധിച്ച വിവരങ്ങള്‍, വിനോദങ്ങള്‍, സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയവയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി ഡിറ്റ് നിര്‍മിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണു വെബ്സൈറ്റ്. കേരളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനു വിദേശ മലയാളികളടക്കം പരിശോധിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റ് ഇതോടെ അബദ്ധ പഞ്ചാംഗമാ യി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code