Thursday, February 09, 2012   12:30 PM IST
Supplements
Home>> News>> Kerala News
Kerala News
തോമസ് ആന്‍റണിക്ക് ബഹുമതി
Saturday, August 07, 2010
|
|
|
കൊച്ചി

മെട്രൊ വാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റ് തോമസ് ആന്‍റണി ക്ക് വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ (ഡബ്ല്യുപിസി) ബഹുമതി. പോര്‍ച്ചുഗലിലെ സിന്‍ട്ര ആസ്ഥാനമായുള്ള ഡ ബ്ല്യുപിസി ആഗോളതലത്തില്‍ പത്രവാരികകളില്‍ നിന്നു തെരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ഈ വര്‍ഷത്തെ സമാഹാരത്തിലേക്കു തോമസ് ആന്‍റണിയുടെ രണ്ടു രചനകള്‍ തെരഞ്ഞെടുത്തു. മെട്രൊ വാര്‍ത്ത, ഡെക്കാന്‍ ഹെറാള്‍ഡ്, സാക്ഷി എന്നീ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്കു മാത്രമാണ് ഇക്കുറി ഈ അംഗീകാരം ലഭിച്ചത്. അമേരിക്കയില്‍ നിന്നു ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെ ടെ ഏഴു ദിനപത്രങ്ങളിലെ ഹാസ്യചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ യതി, ഹൈ ദരാബാദില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സാക്ഷി ദിനപത്രത്തിന്‍റെ ശങ്കര്‍ എന്നിവരാണു തോമസിനൊപ്പം ബഹുമതി നേടിയ മറ്റ് ഇന്ത്യന്‍ കാര്‍ട്ടൂണി സ്റ്റുകള്‍.

കഴിഞ്ഞ മേയ് 20ന് മെട്രൊ വാര്‍ത്തയില്‍ പ്രസിദ്ധപ്പെടുത്തിയ ബൈപാസ് എന്ന കാര്‍ട്ടൂണും ഡിസംബര്‍ 29ന് പ്രസിദ്ധീകരിച്ച ആങ് സാന്‍ സൂക്കിയുടെ കാരിക്കേച്ചറുമാണ് തോമസ് ആന്‍റണിക്കു ബഹുമതി നേടിക്കൊടുത്തത്.

63 രാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 400 രചനകളാണ് സമാഹാരത്തിലുള്ളത്. നൂറില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള രചനകള്‍ പരിഗണിച്ചു. വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്ന ആറാമത്തെ സമാഹാരമാണിത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സമാഹാരത്തിലും തോമസ് ആന്‍റണി വരച്ച കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നു. 40 അന്തര്‍ദേശീയ എക്സിബിഷനുകളില്‍ പങ്കെടുത്തിട്ടുള്ള തോമസ് ആന്‍റണിക്ക് 2007ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡും ലഭിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code