രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള കാറാണ് മാരുതി ആള്‍ട്ടോ. നിലവിലുള്ള മോഡലിന്‍റെ പ്രതിമാസ വില്‍പ്പന ശരാശരി 20,000. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ മാത്രം 25,340 ആള്‍ട്ടോ കാറുകള്‍ വിറ്റുപോയി, കാര്‍ വില്‍പ്പനയിലെ സര്‍വകാല റെക്കോഡ്. കേരളത്തില്‍ ഒരു മാസം 2,700 ആള്‍ട്ടോ കാറുകള്‍ വിറ്റുപോകുന്നുണ്ട്.
വര്‍ഷങ്ങളായി രാജ്യത്തെ ജനപ്രിയ ബേസ് മോഡലായി ആധിപത്യം പുലര്‍ത്തിയ മാരുതി 800 പതിയെപ്പതിയെ പിന്‍വലിച്ച് ആള്‍ട്ടോയെ ആ സ്ഥാനത്തേക്കു മാരുതി സുസുക്കി പ്രതിഷ്ഠിച്ചപ്പോള്‍ തുടക്കത്തില്‍ ചെറിയൊരു സംശയമുണ്ടായിരുന്നു, ഇതു പച്ചപിടിക്കുമോ എന്ന്. എന്നാല്‍ അതിവേഗം വളരുന്ന കാര്‍ വിപണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ എ2 വിഭാഗത്തിലെ ഏറ്റവും പ്രിയമുള്ള മോഡലായി ആള്‍ട്ടോ മാറി.
ഇപ്പോഴിതാ ആള്‍ട്ടോ കാറിന്‍റെ പരിഷ്കരിച്ച ആള്‍ട്ടോ കെ10 മോഡലും മാരുതി സുസുക്കി പുറത്തിറക്കി. ശക്തിയിലും കാഴ്ച യിലും മറ്റു സംവിധാനങ്ങളുടെ കാര്യത്തിലും നിലവിലുള്ള ആള്‍ട്ടോയേക്കാള്‍ മുന്നിലാണു കെ10. ശക്തിയേറിയ കെ സീരീസ് 998 സിസി എന്‍ജിന്‍ ഉള്‍ക്കൊള്ളിക്കാന്‍ കാറിനു 12.5 സെന്‍റിമീറ്റര്‍ നീളം കൂട്ടിയിട്ടുണ്ട്. ഒപ്പം, മുന്‍ഭാഗം കൂടുതല്‍ ആകര്‍ഷകമാക്കി. ബോഡി കളര്‍ ബംപര്‍, ഡൈനാമിക് ഹുഡ്, തകര്‍പ്പന്‍ ലെന്‍സോടുകൂടിയ ഈഗിള്‍ ഐ ഹെഡ് ലാംപ് എന്നിവ മുന്‍ഭാഗത്തിന്‍റെ ഭംഗി കൂട്ടുന്നു.
ഈ സെഗ്മെന്‍റില്‍പ്പെട്ട കാര്‍ ആദ്യമായി വാങ്ങുന്നവര്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ ശക്തി, പ്രകടനമികവ്, സ്റ്റൈല്‍, സ്വഭാവം എന്നിവയൊക്കെയാണ്. അല്പം കൂടി ഉയര്‍ന്ന കാറ്റഗറിയിലേക്കു പോകാതെ തന്നെ ഇതെല്ലാം ആള്‍ട്ടോ കെ10 നല്‍കുന്നു എന്നതാണു സവിശേഷത. വേഗത പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ എത്താന്‍ 13.3 സെക്കന്‍ഡ് മാത്രം മതി. പുതിയ കേബിള്‍ ടൈപ്പ് ട്രാന്‍സ്മിഷന്‍ സംവിധാനം ഗിയര്‍ മാറ്റം എളുപ്പത്തിലാക്കുന്നു, അതിലൂടെ ഡ്രൈവിങ് ആസ്വാദ്യമാകുന്നു.
എക്സ്റ്റീരിയര്‍
* ടിന്‍റഡ് ഗ്ലാസുകള്‍
* ബോഡി കളര്‍ ബംപറുകള്‍
* വലുപ്പമുള്ള 13 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍
* മനോഹരമായ വീല്‍ കവറുകള്‍
* സൂക്ഷ്മതയേറിയ ഫ്രണ്ട് ഗ്രില്‍
* ആകര്‍ഷകമായ ടെയ്ല്‍ ഗേറ്റ്
ഇന്‍റീരിയര്‍
* അത്യുഗ്രന്‍ നിറങ്ങളിലുള്ള അപ്ഹോള്‍സറി
* സ്റ്റൈലിലുള്ള ഗിയര്‍ നോബ്
* വാനിറ്റി മിറര്‍
* അക്സസറി സോക്കറ്റ്
* ആഷ് ട്രേ, കപ്പ് ഹോള്‍ഡര്‍
* നവീന സ്പീഡോമീറ്റര്‍, ട്രിപ് മീറ്റര്‍, ടാക്കോ മീറ്റര്‍
* പവര്‍ വിന്‍ഡോ (മുന്നില്‍)
സേഫ്റ്റി & സെക്യൂരിറ്റി
* കൊളാപ്സിബ്ള്‍ സ്റ്റിയറിങ്
* മെച്ചപ്പെടുത്തിയ സസ്പെന്‍ഷന്‍
* മികവുറ്റ ബ്രേക്ക് സംവിധാനങ്ങള്‍
* സൈഡ് ഇംപാക്റ്റ് ബീം
* ഫ്രണ്ട് ഫോഗ് ലാംപുകള്‍
* ഹെഡ്ലൈറ്റ് ലെവലിങ് ഡിവൈസ്
* ചൈല്‍ഡ് ലോക്ക് (പിന്നില്‍)
* സെന്‍ട്രല്‍ ലോക്കിങ്
* കവര്‍ച്ചാ സാധ്യത കുറയ്ക്കാന്‍ ഐ-ക്യാറ്റ്സ്
കംഫര്‍ട്ട്
* എയര്‍ കണ്ടീഷണര്‍, ഹീറ്റര്‍
* പവര്‍ സ്റ്റിയറിങ്
* 4.6 മീറ്റര്‍ ടേണിങ് റേഡിയസ്
* 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്
* പിന്‍സീറ്റിലിരിക്കുന്നവര്‍ക്കു കൂടുതല്‍ സ്ഥലം
* ഇന്ധന ടാങ്ക് റിമോട്ട് ഉപയോഗിച്ചു തുറക്കാം
* പിന്നിലെ ഡോറിനും റിമോട്ട് ഓപ്പണര്‍
* കീ ഓഫ് റിമൈന്‍ഡര്‍
* റിയര്‍വ്യൂ മിറര്‍ ഉള്ളിലിരുന്ന് അഡ്ജസ്റ്റ് ചെയ്യാം
തികച്ചും പരിസ്ഥിതി സൗഹൃദം എന്ന് മാരുതി സുസുക്കി അവകാശപ്പെടുന്ന ആള്‍ട്ടോ കെ10 ആറ് നിറങ്ങളില്‍ ലഭ്യം- സണ്‍ലൈറ്റ് കോപ്പര്‍, ഫയര്‍ ബ്രിക് റെഡ്, എക്രൂ ബെയ്ഷ്, മിഡ്നൈറ്റ് ബ്ലാക്ക്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍.
കമ്പനി അവകാശപ്പെടുന്ന മൈലേജ് - ലിറ്ററിന് 20.2 കിലോമീറ്റര്‍ (ഈ വിഭാഗത്തില്‍പ്പെട്ട കാറുകളില്‍ ഏറ്റവും ഉയര്‍ന്ന മൈലേജാണിത്).
Close...
Maximum Character Allowed -
4000