Wednesday, February 08, 2012   9:28 PM IST
Supplements
Home>> News>> Business
Business
മഹീന്ദ്ര ബോര്‍ഡിന്‍റെ അനുമതി
Sunday, August 08, 2010
|
|
|
ന്യൂഡല്‍ഹി

തെക്കന്‍ കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ് യോങ് ഏറ്റെടുക്കാനുള്ള ബിഡ്ഡിനു മഹീന്ദ്രയുടെ ബോര്‍ഡ് അനുമതി നല്‍കി. ഈ മാസം 10നാണു ബിഡ്ഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇന്നലെ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് അനുമതി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ബിഡ്ഡ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതു കഴിഞ്ഞമാസം രണ്ടു തവണ ഡയറക്റ്റര്‍ ബോര്‍ഡ് മാറ്റിവച്ചിരുന്നു. ഇതിനായി കഴിഞ്ഞമാസം 15നും 28നും ബോര്‍ഡ് യോഗം കൂടിയിരുന്നെങ്കിലും അന്തിമതീരുമാനം എടുത്തിരുന്നില്ല. സാങ് യോങ് ഏറ്റെടുക്കാന്‍ റൂയിയ ഗ്രൂപ്പും രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ബിഡ്ഡ് സംബന്ധിച്ചു റൂയിയ ഗ്രൂപ്പും അന്തിമ തീരുമാനമെടുക്കുമെന്നു സൂചന. നിസാന്‍ ഉള്‍പ്പെട്ട സംയുക്ത സംരംഭവും സാങ് യോങ്ങില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2008ല്‍ ജാഗ്വര്‍ ഏറ്റെടുക്കാന്‍ മഹീന്ദ്ര ശ്രമിച്ചെങ്കിലും അവസാനം ടാറ്റ മോട്ടോഴ്സിനോടു പരാജയപ്പെടുകയായിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code