Thursday, February 09, 2012   1:44 PM IST
Supplements
Home>> News>> World News
World News
വിമാനാപകടം: 2 പേര്‍ മരിച്ചു
Sunday, August 08, 2010
|
|
|
വാഷിങ്ടണ്‍

യുഎസിലെ പെന്‍സില്‍വാനിയയില്‍ ചെറുവിമാനം തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. പിറ്റ്സ്ബര്‍ഗിനു സമീപമുളള വീടിനു മുകളിലേക്കാണു വിമാനം തകര്‍ന്നു വീണത്. മരിച്ചവര്‍ വിമാനത്തിലുണ്ടായിരുന്നവര്‍. വീടിനുളളില്‍ ഉറങ്ങുകയായിരുന്ന സ്റ്റീവ് യാന്‍കോ എന്നയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ലാത്രോബിലുളള അര്‍ണോള്‍ഡ് പാമര്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം 11 മിനിറ്റിനുളളില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നു ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code