Thursday, February 09, 2012   7:57 AM IST
Supplements
Home>> News>> Sports
Sports
ഡെക്കോ ചെല്‍സി വിടുന്നു
Monday, August 09, 2010
|
|
|
റിയൊ ഡി ജനീറൊ

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡെക്കൊ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. ബ്രസീലിയന്‍ ക്ലബ് ഫ്ളുമിനെസിലേക്ക് ഈ മുപ്പത്തിരണ്ടുകാരന്‍ മിഡ്ഫീല്‍ഡര്‍ ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്.

സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഡെക്കോ ചെല്‍സിയിലെത്തുന്നത്. എന്നാല്‍, അവിടെ മികച്ച കളികെട്ടഴിക്കാനായിരുന്നില്ല. ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറിലാകും ഡെക്കോ ഏര്‍പ്പെടുകയെന്ന് ഫ്ളുമിനോസ് ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു.

ഫ്ളുമിനോസിലെത്തുന്നത് ഡെക്കോയ്ക്ക് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോകാകും. ബ്രസീലിലെ സാവൊ പോളോയിലായിരുന്നു ഡെക്കോയുടെ ജനനം. ക്ലബ് കരിയര്‍ ആരംഭിച്ചത് ബ്രസീലിയന്‍ ക്ലബ് കൊറിന്ത്യന്‍സില്‍. അവിടെ വേണ്ടത്ര തിളങ്ങാനാകാതിരുന്ന ഡെക്കോ 1997 ല്‍ ബെന്‍ഫിക്കയുമായി കരാറിലെത്തി. രണ്ടു വര്‍ഷത്തിന് ശേഷം പോര്‍ട്ടോയിലെത്തുന്നതോടെയാണ് ഡെക്കോയിലെ പ്രതിഭ പുറത്തു വന്നത്.

2002 ല്‍ പോര്‍ച്ചുഗല്‍ പൗരത്വം സ്വീകരിച്ചതോടെ ജന്മനാടായ ബ്രസീലിനെ ഉപേക്ഷിക്കുകയായിരുന്നു ഡെക്കോ. തൊട്ടടുത്ത വര്‍ഷം പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ഡെക്കോയ്ക്ക് ഇടംലഭിച്ചു. ബ്രസീല്‍ പരിശീലകനായിരുന്ന ലൂയിസ് ഫിലിപ് സ്കൊളാരിയാണ് ഡെക്കോയ്ക്ക് അവസരം നല്‍കിയതെന്നത് യാദൃശ്ചികം. ബ്രസീലിനെതിരേയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റവും. അന്ന് പോര്‍ച്ചുഗലിന് 2-1ന്‍റെ ജയം സമ്മാനിച്ച വിജയഗോളും ഈ മിഡ്ഫീല്‍ഡറുടെ ബൂട്ടില്‍ നിന്നായിരുന്നു. പിന്നീട് 2006, 2010 ലോകകപ്പുകളില്‍ പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code