Wednesday, February 08, 2012   9:25 PM IST
Supplements
Home>> News>> Kerala News
Kerala News
പലകൈ പടം
Wednesday, August 11, 2010
|
|
|
തഞ്ചാവൂര്‍ ചിത്രകലാ ശൈലിയെ പാര്‍വതി ഇങ്ങനെ വിശദീകരിക്കുന്നു. “പലകൈ പടം ‘എന്നാല്‍ പലകയില്‍ വരച്ച ചിത്രങ്ങള്‍ എന്നാണര്‍ഥം. തഞ്ചാവൂര്‍ ശൈലിയില്‍ നിര്‍മിച്ച ചിത്രങ്ങളാണു പ്രദര്‍ശനത്തിനുള്ളത്. നിറങ്ങളുടെ വര്‍ണപ്പൊലിമ. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് തഞ്ചാവൂര്‍ ചിത്രരചനാ രീതിക്ക്. ചോള സാമ്രാജ്യത്തിന്‍റെ കാലത്താണു തഞ്ചാവൂര്‍ ചിത്രങ്ങളുടെ ഉത്ഭവം എന്നു കരുതുന്നു. കടുപ്പമേറിയ മരപ്പലകകളാണു ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. പ്രത്യേകം ട്രീറ്റ് ചെയ്ത ഈ മരപ്പലകകളുടെ പുറത്ത് വിലപിടിച്ച രത്നക്കല്ലുകള്‍, മുത്തുകള്‍, കണ്ണാടി എന്നിവയ്ക്കു പുറമെ സ്വര്‍ണത്തകിടുകളും ഒട്ടിച്ച ശേഷമാണു ചിത്രങ്ങള്‍ വരയ്ക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ചിത്രങ്ങള്‍ കവര്‍ന്നതോടെ, തിളക്കമുള്ളതും എന്നാല്‍ വിലകുറഞ്ഞതുമായ കല്ലുകള്‍ ഉപയോഗിച്ചു തുടങ്ങി. രത്നവും വൈഡൂര്യവും വജ്രവും കൊണ്ടുനിര്‍മിച്ച ചിത്രങ്ങള്‍ മധുര മീനാക്ഷി ക്ഷേത്രത്തിലും മൈസൂര്‍ മഹാരാജാവിന്‍റെ കൊട്ടാരത്തിലുമുണ്ട്.

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മക്ബോര്‍ഡിലാണു തഞ്ചാവൂര്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചെന്നൈയില്‍ നിന്നും വരുത്തുന്ന ഗോള്‍ഡ് ഫോയിലുകളും വിവിധ നിറങ്ങളിലുള്ള കല്ലുകളും പശ ഉപയോഗിച്ച് ഈ ബോര്‍ഡില്‍ പിടിപ്പിച്ചശേഷമാണു ചിത്രം വരയ്ക്കുന്നത്. പേസ്റ്റല്‍ കളറുകളും വരകള്‍ ഇടുന്നതിന് അക്രിലിക്കും ഉപയോഗിക്കും.ബോര്‍ഡ് ചിത്രത്തിനു തയാറാക്കുന്നതാണു ആദ്യ ഘട്ടം.അതിനുശേഷം ഡിസൈനുകളുടെ പകര്‍പ്പ് എടുത്തു വച്ച് മക്പേസ്റ്റ് ഉപയോഗിച്ചു കല്ലുകള്‍ പിടിപ്പിക്കലാണ് അടുത്ത ഘട്ടം.എംബോസ് ചെയ്യുന്ന ഭാഗത്ത് പേസ്റ്റ് വെച്ചതിനുശേഷം ഗോള്‍ഡ് ഫോയിലുകള്‍ പിടിപ്പിക്കലാണു മൂന്നാം ഘട്ടം.അതിനുശേഷമാണു പെയ്ന്‍റു ചെയ്യുന്നത്. സ്വര്‍ണ നിറം കൂടുതല്‍ എടുത്തു നല്‍ക്കാന്‍ ബേസ് ആയി കടും നിറങ്ങളാണു പയോഗിക്കുന്നത്.

സ്വര്‍ണഫോയിലുകളുടെയും കല്ലുകളുടെയും വിലയനുസരിച്ചാണു ചിത്രങ്ങളുടെ വില.സാധാരണ രീതിയിലുള്ള ഒരു ചിത്രത്തിനു 4500 രൂപയോളം വരും. ഒരു ചിത്രം വരയ്ക്കാന്‍ മൂന്നാഴ്ച മുതല്‍ ഒരുമാസം വരെ സമയമെടുക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code