Thursday, February 09, 2012   11:04 AM IST
Supplements
Home>> News>> Kerala News
Kerala News
വികസന പങ്കാളികളാകാം
Wednesday, August 11, 2010
|
|
|
നെടുമ്പാശേരി

സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ അമേരിക്കയിലെ മലയാളി സമൂഹം തയാറെന്നു ഫൊക്കാന (ഫെഡറേഷന്‍ ഒഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക). ഫൊക്കാന പ്രസിഡന്‍റ് ജി.കെ. പിള്ള നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്നും താമസിയാതെ ഒരു ലക്ഷത്തോളം മലയാളികള്‍ വിരമിക്കുന്നുണ്ട്. ഇവരുടെ സമ്പാദ്യവും, സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പൗരത്വം ഉള്ളതിനാല്‍ നാട്ടിലായും അമേരിക്കന്‍ മലയാളിക്കു പെന്‍ഷന്‍ ലഭിക്കും. അമേരിക്കന്‍ വിസ നിയന്ത്രണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടു നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ സാമ്പത്തിക സഹായം നല്‍കാനാണു ഫൊക്കാന കൂടുതല്‍ താത്പര്യപ്പെടുന്നത്. ദേശീയപാത വികസനത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയോടു ഫൊക്കാനയ്ക്കു പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code