NH വീതി: സുരക്ഷയെ ബാധിക്കും
Thursday,
August 12,
2010
ന്യൂഡല്‍ഹി
സ്വന്തം ലേഖകന്‍
ദേശീയപാതയുടെ വീതി 30 മീറ്ററായി ചുരുക്കുന്നതു കാല്‍നടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നു ദേശീയപാത അഥോറിറ്റി. കേരളത്തിലെ ദേശീയപാത വിവാദവുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അഥോറിറ്റിയിലെ ഉന്നതര്‍. കാല്‍നടയാത്രക്കാരെപ്പോലെ ഇരുചക്രവാഹന യാത്രക്കാര്‍ക്കും വീതി കുറയ്ക്കുന്നത് അപകടമാകും. ദേശീയപാതയുടെ വീതി കുറയ്ക്കുമ്പോള്‍ യാത്രാ സൗകര്യങ്ങളും കുറയ്ക്കേണ്ടി വരും.
മറ്റു സംസ്ഥാനങ്ങളില്‍ 60 മീറ്റര്‍ ദേശീയപാതയില്‍ ആറു വരിയാണു നിര്‍മിച്ചിട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കു പ്രത്യേകം വരിയും നല്‍കിയിട്ടുണ്ട്. പ്രധാനപാതയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ കയറാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കു പാത മുറിച്ചു കടക്കുന്നതിനുള്ള സംവിധാനങ്ങളും പാതയ്ക്കു സമാന്തരമായി നടക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പാതയുടെ വീതി 45 മീറ്റര്‍ ആക്കിയാലും അപകട സാധ്യത പൂര്‍ണമായും ഇല്ലാതാകുന്നില്ല. ഹെവി വാഹനങ്ങള്‍ പാതയില്‍ നിര്‍ദേശിക്കുന്ന വേഗത്തില്‍ കടന്നു പോകുമ്പോള്‍ ചെറിയ വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം. 30 മീറ്റര്‍ വീതിയില്‍ പാത നിര്‍മിച്ചാല്‍ പരമാവധി നാലു വരി മാത്രമേ നിര്‍മിക്കാനാകൂ. ഓരോ വരിയുടെയും വീതി വളരെ കുറവായിരിക്കും.
ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നതിനു പാതയുടെ മധ്യഭാഗത്തു മീഡിയന്‍ നിര്‍മിക്കുന്നുണ്ട്. ഇതുകൂടി വരുമ്പോള്‍ കാല്‍നടയാത്രയ്ക്കുള്ള സൗകര്യം കുറയും. ഗതാഗതക്കുരുക്കില്ലാതെ സാമാന്യം വേഗത്തില്‍ പോകുന്നതിനാണു സമാന്തര ദേശീയപാതകള്‍ നിര്‍മിക്കുന്നത്. രാജ്യത്തെ ചരക്കു ഗതാഗതവും ആഭ്യന്തര ഗതാഗതവും സുഗമമാക്കുന്നതിനു വേണ്ടിയാണിത്.
ഇതു മനസിലാക്കാതെ പാതയുടെ വീതി കുറയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. 30 മീറ്ററില്‍ നിര്‍മിക്കുന്ന പാതയെ ദേശീയപാതയെന്നു വിളിക്കാന്‍ പോലും കഴിയില്ല. ദീര്‍ഘവീക്ഷണമില്ലാതെയുള്ള ഈ പ്രവൃത്തി ദുര്‍വ്യയത്തിനേ കാരണമാകൂ. അതുകൊണ്ടു 30 മീറ്ററില്‍ പാത നിര്‍മിക്കാതിരിക്കുകയാണു നല്ലതെന്നും ദേശീയപാത അഥോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
Close...
Maximum Character Allowed -
4000