Thursday, February 09, 2012   12:59 PM IST
Supplements
Home>> News>> Business
Business
സാങ് യോങ്ങ് മഹീന്ദ്ര ഏറ്റെടുക്കും
Friday, August 13, 2010
|
|
|
സോള്‍

മഹീന്ദ്ര& മഹീന്ദ്ര തെക്കന്‍ കൊറിയന്‍ വാഹനനിര്‍മാതാക്കളായ സാങ്യോങ്ങിനെ ഏറ്റെടുക്കും. ബിഡ്ഡ് സമര്‍പ്പിച്ചവരി ല്‍ മഹീന്ദ്രയ്ക്കാണു മുന്‍ഗണന നല്‍കുന്നതെന്നു സാങ് യോങ് ഇന്നലെ വ്യക്തമാക്കി. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്നതു വ്യക്തമല്ല. ഏറ്റെടുക്കല്‍ സംബന്ധിച്ചു ധാരണാപത്രം ഇരു കമ്പനികളും ഒപ്പിടും. നവംബറോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

സാമ്പത്തിക പ്രതിസന്ധിയിലായ സാങ് യോങ് ഏറ്റെടുക്കുന്നതിനായി മഹീന്ദ്രയ്ക്കു പുറമേ ഇന്ത്യന്‍ കമ്പനി റൂയിയ ഗ്രൂപ്പും അവസാന റൗണ്ട് വരെ പോരാടി. ഡണ്‍ലപ്പ്, ഫാല്‍ക്കണ്‍ എന്നിവയുടെ ഉടമസ്ഥരാണു റൂയിയ. നിസാന്‍ സംയുക്ത സംഖ്യവും ഏറ്റെടുക്കലിനോടു താത്പര്യം പ്രകടിപ്പിചിരുന്നെങ്കിലും അവസാനം നിമിഷം ബിഡ്ഡ് സമര്‍പ്പിക്കാതെ പിന്‍മാറി. 50 കോടി ഡോളര്‍ മൂല്യമുള്ള സാങ്യോങ്ങ് റെക്സോണ്‍, കൈറോണ്‍ എന്നീ മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്.

ചൈനീസ് കമ്പനി എസ്എഐസിക്ക് സാങ് യോങില്‍ 10% ഓഹരി വിഹിതമുണ്ട്. 70% കൊറിയന്‍ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ കൈവശമാണ്. ഈ മാസം എട്ടിനാണു ബിഡ്ഡിനു മഹീന്ദ്രയുടെ ബോര്‍ഡ് അനുമതി നല്‍കിയത്. തെക്കന്‍ കൊറിയന്‍ കാര്‍ വിപണിയില്‍ രണ്ടു ശതമാനം മാത്രം വിപണി വിഹിതമുള്ള സാങ്യോങ് ഏറ്റെടുക്കുന്നത് മഹീന്ദ്രയ്ക്ക് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുണ്ട്. 3000 കോടിയുടെ കടബാധ്യതകളുള്ള സാങ് യോങ് ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഈ ബാധ്യതകളെല്ലാം മഹീന്ദ്ര തീര്‍ക്കേണ്ടി വരും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code