പെഡലിങ് ബോട്ട് നീറ്റിലിറക്കി
തൃശൂര്‍
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികള്‍ക്കു കോര്‍പ്പറേഷന്‍റെ ഓണസമ്മാനം. ഒല്ലൂക്കര ഡിവിഷനിലെ ആനക്കുളത്തില്‍ പെഡല്‍ ബോട്ട് സൗകര്യം കുട്ടികള്‍ക്കു വേണ്ടി സമര്‍പ്പിച്ചതാണു പുതിയ പദ്ധതി. പെഡലിങ് ബോട്ട് മേയര്‍ ആര്‍. ബിന്ദു നീറ്റിലിറക്കി.
സര്‍ഗവാസനകളെ പരിപോഷിപ്പിപ്പിച്ചു കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ രൂപകല്‍പ്പന ചെയ്ത “കുട്ടികളുടെ കലാഗ്രാമത്തില്‍’ ജലാധിഷ്ഠിത വിനോദ പരിപാടികള്‍ക്ക് ഇതോടെ തുടക്കമാകുകയാണ്. ഒരു ലക്ഷം രൂപ ചെലവഴിച്ചു രണ്ടു ബോട്ടാണ് ആദ്യ ഘട്ടത്തില്‍ ഇറക്കിയത്. സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഗാര്‍ഡുകളെയും നിയമിക്കും. കുട്ടികള്‍ക്കുള്ള ലൈഫ് ജാക്കറ്റ് തയാറായിട്ടുണ്ട്. 46,000 രൂപ ചെലവഴിച്ചു ബോട്ട് യാര്‍ഡും നിര്‍മിച്ചു.
ഫീസും മറ്റു കാര്യങ്ങളെക്കുറിച്ചും ഇന്നു നടക്കുന്ന കൗണ്‍സിലില്‍ തീരുമാനിക്കുമെന്നു കൗണ്‍സിലര്‍ സി.ആര്‍. ദാസ് അറിയിച്ചു. നീന്തല്‍ അറിയാവുന്ന ഒരാളുടെ സേവനം ഇവിടെ ഉറപ്പാക്കുന്നതിനാണു ശ്രമിക്കുന്നത് - അദ്ദേഹം പറഞ്ഞു. ഓണത്തിനു മുന്‍പായി ബോട്ടുസവാരി ആരംഭിക്കും. ഇന്നലെ നടന്ന ചടങ്ങില്‍ അമ്പതിലേറെ കുട്ടികള്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാരായ സി.ആര്‍. ദാസ്, ബീനാ മുരളി എന്നിവരോടൊപ്പം കുട്ടികളും ബോട്ട് സവാരി നടത്തി. തുടര്‍ന്നു നടന്ന സമ്മേളനം മേയര്‍ ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍ അധ്യക്ഷനായിരുന്നു.
കുട്ടികളുടെ കലാഗ്രാമം ലക്ഷ്യം പ്രവര്‍ത്തനം, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ചു കൗണ്‍സിലര്‍ സി.ആര്‍. ദാസ് വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രൊഫ. എ.എം. കൃഷ്ണന്‍, പി.എ. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായ ഒരിടം എന്ന സങ്കല്‍പ്പത്തില്‍ തയാറാക്കിയ മാതൃകാ പദ്ധതിയാണു കുട്ടികളുടെ കലാഗ്രാമം. വായനശാല, മ്യൂസിയം, കരകൗശലം തുടങ്ങി പഠിച്ചു വളരാനുതകുന്ന സാഹചര്യമൊരുക്കിയാണു കലാഗ്രാമം പ്രവര്‍ത്തിക്കുന്നത്.
Close...
Maximum Character Allowed -
4000