Wednesday, February 08, 2012   7:55 PM IST
Supplements
Home>> News>> Business
Business
പലിശ കൂട്ടില്ല: പ്രണബ്!
Saturday, August 14, 2010
|
|
|
മുംബൈ

ബാങ്ക് ഒഫ് ഇന്ത്യ ഇപ്പോഴുള്ള വായ്പകളുടെ പലിശ നിരക്ക് അര ശതമാനം കൂട്ടി. ബാങ്കുകള്‍ പലിശ കൂട്ടില്ലെന്നു വിശ്വസിക്കുന്നതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു മണിക്കൂറുകള്‍ക്കകമാണിത്.

ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ നിരവധി ബാങ്കുകള്‍ കഴിഞ്ഞദിവസങ്ങളില്‍ പലിശ കൂട്ടിയിരുന്നു. എന്നാല്‍, ബാങ്കുകള്‍ വായ്പാ പലിശ കൂട്ടുമെന്നു കരുതുന്നില്ലെന്നാണ് ഇന്നലെ പ്രണബ് അഭിപ്രായപ്പെട്ടത്. ബാങ്കുകള്‍ക്കു കാര്യങ്ങള്‍ അറിയാമെന്നും ഉപയോക്താക്കളെ ബാധിക്കാതെ സ്ഥിതിഗതികള്‍ അവര്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പൊതുമേഖലാ ബാങ്ക് മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രണബിന്‍റെ പ്രഖ്യാപനം.

അതുകഴിഞ്ഞ് ഏറെക്കഴിയും മുന്‍പേ ബാങ്ക് ഒഫ് ഇന്ത്യയുടെ തീരുമാനം വന്നു- അടിസ്ഥാന വായ്പാ പലിശ നിരക്ക്(ബിപിഎല്‍ആര്‍) അര ശതമാനം വര്‍ധിപ്പിച്ചുകൊണ്ട്. ഭവന-വാഹന- വിദ്യാഭ്യാസ വായ്പകളുടെ പലിശ ഇതുമൂലം കൂടും. പുതിയ ബിപിഎല്‍ആര്‍ 12.5%. ഓഗസ്റ്റ് 16 മുതല്‍ പ്രാബല്യം.

നേരത്തേ, പഞ്ചാബ് നാഷണല്‍ ബാങ്ക് ബിപിഎല്‍ആര്‍ 0.75% കൂട്ടിയിരുന്നു. ബാങ്ക് ഒഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഒഫ് കൊമേഴ്സ്, യൂണിയന്‍ ബാങ്ക്, ഐഡിബിഐ എന്നിവ അര ശതമാനം വര്‍ധന വരുത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും പലിശ വര്‍ധന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്ബിഐ ഇതുവരെ ബിപിഎല്‍ആര്‍ കൂട്ടിയിട്ടില്ല. പലിശ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണ് എസ്ബിഐ ചെയര്‍മാന്‍ ഒ.പി. ഭട്ടിന്‍റെ നിലപാട്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code