ശ്ലിഷ്ട - സംശ്ലിഷ്ട ഭിന്നശാലകള്‍
ദീപ്തി ശൈലജ
കേരളീയ വാസ്തുശൈലിയുടെ തനിമ കാത്തുസൂക്ഷിക്കുന്ന നിര്‍മിതികളാണു ചതുശാലകള്‍ അഥവാ നാലുകെട്ടുകള്‍. പാരമ്പര്യത്തിന്‍റെ മഹത്വം പേറി പല വലുപ്പത്തിലുള്ള നാലുകെട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പുതിയ തരം നിര്‍മാണരീതികള്‍ അവലംബിച്ച് ഇന്നു നാലുകെട്ടുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ കൃത്യമായ അറിവും ധാരണയും മാത്രമേ മികച്ച ഒരു നിര്‍മിതിയെ സൃഷ്ടിക്കൂ. വാസ്തുശാസ്ത്രപ്രകാരമുള്ള ചതുശാലാവിന്യാസത്തില്‍ അളവുകളുടെ വ്യത്യാസത്തില്‍ ഒമ്പതു വിധത്തില്‍ നാലുകെട്ടുകളെ തരംതിരിച്ചിരിക്കുന്നു. ശിഷ്ടഭിന്നശാലയെക്കുറിച്ച് ഇനി വിശദീകരിക്കാം.
ശ്ലിഷ്ടഭിന്നശാല
ശുദ്ധഭിന്നശാലയെക്കുറിച്ചു സൂചിപ്പിച്ചതും പോലെ നാലു ദിഗ്ഗൃഹങ്ങള്‍ പണികഴിപ്പിച്ച് അഗ്നികോണ്‍ ( ീൌവേ ലമ)െേ. വായുകോണ്‍ (ിീൃവേ ലമ)െേ, എന്നിവ ഒഴിച്ച് ശേഷമുള്ള രണ്ടു കോണ്‍ ഗൃഹങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ ശിഷ്ടഭിന്നശാല ആയി ( വടക്കിനിയും കിഴക്കിനിയും ബന്ധുക്കള്‍, അതുപോലെ തെക്കിനിയും പടിഞ്ഞാറ്റിനിയും ബന്ധുക്കളാമെന്ന് ആചാര്യന്മാര്‍ ) ഇവിടെ നിരൃതികോണ്‍, ഈശാനകോണ്‍ ഗൃഹങ്ങളെ കൂട്ടിച്ചേര്‍ത്ത് മറ്റു കോണ്‍ഗൃഹങ്ങളെ ഒഴിച്ചിട്ടാല്‍ മേല്‍പ്പറഞ്ഞ ചതുശാല ആയി - ഇത് ഒരു രീതി. മറ്റൊരു രീതി കൂടി ഉണ്ട്. സൂതിക ( പ്രസവഅശുദ്ധി ) പുല, വാലായ്മ തുടങ്ങിയവ അനുഷ്ഠിക്കുന്നവര്‍ക്കു നടുമുറ്റത്തേയ്ക്കു വരുന്നതിനും പോകുന്നതിനുമായി ( മറ്റു ഗൃഹങ്ങളെ സ്പര്‍ശിക്കാതെ ) ഒരു കോണ്‍ ഗൃഹമെങ്കിലും പണിയാതെ ഒഴിച്ചിടുന്നതാണ് ആ രീതി.
ഇപ്രകാരം നിര്‍മിക്കുന്ന ഗൃഹങ്ങള്‍ക്കു ഭിന്നത്വവും വേര്‍പാടും ഉണ്ട്. അതേപോലെ കോണ്‍ഗൃഹങ്ങളും ദിഗ്ഗൃഹങ്ങളും ബന്ധിച്ചിട്ടുള്ളതു കൊണ്ടു ശിഷ്ടത്വവും ( കൂട്ടിച്ചേര്‍ക്കല്‍ ) ഉണ്ടാകുന്നു. ഇതുകൊണ്ടാണു ചതുശാലയ്ക്കു ശ്ലിഷ്ടഭിന്നശാല എന്ന പേരുണ്ടായത്. എല്ലാ ആളുകള്‍ക്കും അനുയോജ്യമായ വാസ ഇടമാണ് ഇത്.
സംശ്ലിഷ്ടഭിന്നശാല
സംശ്ലിഷ്ടഭിന്നശാലയ്ക്ക് നാലു ദിഗ്ഗൃഹങ്ങളും, നാലു കോണ്‍ ഗൃഹങ്ങളും വേണം. ഈ ചതുശാലയുടെ ദിഗ്ഗൃഹ ഉത്തരങ്ങളോടു സമമായി കോണ്‍ ഗൃഹങ്ങളുടെ ഉത്തരങ്ങളെ നീട്ടി യോജിപ്പിക്കണം. ഇത്തരത്തില്‍ നീട്ടി യോജിപ്പിക്കുന്നതു നന്ത്യാര്‍വട്ടപ്പൂവിന്‍റെ ദളം പോലെ.... മിശേ രഹീരസംശലെ... രീതിയില്‍ വേണം.
എങ്ങനെയെന്നാല്‍. കിഴക്കിനിയുടെ പടിഞ്ഞാറെ ഉത്തരം തെക്കിനിയുടെ വടക്കേ ഉത്തരപ്പുറം മുതല്‍ വടക്കോട്ടു നീട്ടി വടക്കുവശത്ത് പുറത്തുള്ള ഉത്തരപ്പുറം വരെ എത്തിച്ച് അതിന്മേല്‍ വരണം. വടക്കിനിയുടെ തെക്കേ ഉത്തരം കിഴക്കിനിയുടെ പടിഞ്ഞാറുളള ഉത്തരപ്പുറം മുതല്‍ പടിഞ്ഞാറേക്കു നീട്ടി പടിഞ്ഞാറുവശം പുറത്തുള്ള ഉത്തരപ്പുറം വരെ എത്തിച്ച് അതിന്മേല്‍ ആവണം.
പടിഞ്ഞാറ്റിനിയുടെ കിഴക്കേ ഉത്തരം വടക്കിനിയുടെ തെക്കേ ഉത്തരം മുതല്‍ തെക്കോട്ടു നീട്ടി, തെക്കുവശം പുറത്തുള്ള ഉത്തരപ്പുറം എത്തിച്ച് അതിന്മേലും, തെക്കിനിയുടെ വടക്കേ ഉത്തരം പടിഞ്ഞാറ്റിനിയുടെ കിഴക്കേ ഉത്തരപ്പുറത്തു നിന്നും കിഴക്കോട്ടു നീട്ടി കിഴക്കുവശം പുറത്തുള്ള ഉത്തരപ്പുറം വരെ എത്തിച്ച് അതിന്മേലും വരണം. ഇപ്രകാരം ചെയ്യുമ്പോള്‍ അഗ്നികോണിലെ കോണ്‍ഗൃഹവും തെക്കിനിയും, നിരൃതികോണിലെ കോണ്‍ഗൃഹവും പടിഞ്ഞാറ്റിനിയും, വായുകോണിലെ കോണ്‍ഗൃഹവും വടക്കിനിയും, ഈശാനകോണിലെ കോണ്‍ഗൃഹവും കിഴക്കിനിയും കൂടിച്ചേര്‍ന്നു വരും.
പിന്നീടു ദിഗ്ഗൃഹങ്ങളും കോണ്‍ഗൃഹങ്ങളും തമ്മില്‍ ബന്ധമില്ലാത്ത ഭാഗത്തു ( അഗ്നികോണ്‍ഗൃഹത്തെ വടക്കുഭാഗത്ത്, നിരൃതികോണ്‍ ഗൃഹത്തെ കിഴക്കു ഭാഗത്ത്, വായുകോണ്‍ഗൃഹത്തെ തെക്കുഭാഗത്ത്, ഈശാനകോണ്‍ ഗൃഹത്തെ പടിഞ്ഞാറുഭാഗത്ത് ) അന്തരാളമായി ( ഇടനാഴി ) കെട്ടിത്തിരിക്കണം.
ദിഗ്ഗൃഹങ്ങളും കോണ്‍ഗൃഹങ്ങളും തമ്മില്‍ ജന്യ - ജനകത്വം ഉണ്ട്. ഇതില്‍ ഈശാനകോണിലുള്ള കോണ്‍ഗൃഹത്തിന്‍റെ ജനകന്‍ കിഴക്കിനി ആണ്. അഗ്നികോണ്‍ഗൃഹത്തിന്‍റെ ജനകന്‍ തെക്കിനിയും നിരൃതികോണ്‍ഗൃഹത്തിന്‍റെ ജനകന്‍ പടിഞ്ഞാറ്റിനിയും വായുകോണ്‍ ഗൃഹത്തിന്‍റെ ജനകന്‍ വടക്കിനിയും ആണെന്നു ധരിക്കണം. ഈ ജന്യ - ജനക ഭാവം അനുസരിച്ചാവണം കോണ്‍ഗൃഹങ്ങളെ ദിഗ്ഗൃഹങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ ഈ ഭിന്നശാലയുടെ അങ്കണച്ചുറ്റ് ധ്വജയോനി ആകണം. വാരോത്തരങ്ങളും ധ്വജക്കണക്ക് ആയാല്‍ ശ്രേഷ്ഠം.
മറ്റു ഭിന്നശാലകളെക്കുറിച്ചു വരും ആഴ്ചകളില്‍ വിശദീകരിക്കാം.
ചോദ്യം... വാസയോഗ്യമായ ഗൃഹം നിര്‍മിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം...?
കിഴക്ക് അല്ലെങ്കില്‍ ഏതെങ്കിലും മഹാദിക്കിലേക്കു ( വടക്ക്, പടിഞ്ഞാറ്, തെക്ക് ) ദര്‍ശനമായി വീട് നിര്‍മിക്കുന്നതിനാല്‍ ഏതു ദിക്കെന്നു കൃത്യമായി മനസിലാക്കണം. പ്രധാനഗൃഹത്തിന് അതാതു ദിക്കിന്‍റെ യോനി നിശ്ചയിക്കണം. അടുക്കള, പ്രാര്‍ഥനാമുറി, കിടപ്പുമുറി, ഊണ്‍തളം, പഠിപ്പുമുറി, അതിഥിമുറി, വരാന്ത, വാഹനങ്ങള്‍ക്കുള്ള ഇടം എന്നീ മുറികളുടെയും ബാത് റൂം, സ്റ്റെയര്‍കെയ്സ് റൂം, കലവറ ( സ്റ്റോര്‍ ) ടൊയ്ലറ്റ് തുടങ്ങിയ അപ്രധാനമുറികളുടെയും ഉള്‍ച്ചുറ്റ് പ്രത്യേകം കണക്കാക്കണം. വരാന്ത, കാര്‍ പോര്‍ച്ച്, ഇറയം, കോലായം എന്നിവയെ അപ്രധാന ഭാഗങ്ങളായി കണക്കാക്കുന്നു എങ്കിലും മൊത്തം ചുറ്റളവില്‍ ഇവയേയും ഉള്‍പ്പെടുത്തുക. പ്രധാനമുറികള്‍ക്ക് ഉത്തമം ആയ ചുറ്റും, പ്രാര്‍ഥനാമുറിയ്ക്ക് ദര്‍ശനത്തിന് അനുസരിച്ചുള്ള ചുറ്റും വേണം വരാന്‍. ഗൃഹത്തിന്‍റെ ദര്‍ശനത്തിന് അനുസരിച്ചു വേണം പ്രധാനവാതിലിന്‍റെ സ്ഥാനം. വീടിന്‍റെ ഒരു കണക്കിലും വാസയോഗ്യമല്ലാത്ത മരണച്ചുറ്റ് വരരുത്. എല്ലാ മുറികളിലും പ്രത്യേകിച്ച് അടുക്കള, ഊണ്‍മുറി എന്നിവിടങ്ങളില്‍ സൂര്യപ്രകാശം നന്നായി എത്തണം. വീടു മുഴുവനായും വായുസഞ്ചാരയോഗ്യമാവണം. ആകെയുള്ള ദീര്‍ഘവിസ്താരങ്ങള്‍ ആനുപാതികം ആയിരിക്കുകയും വേണം-വീടു നില്‍ക്കേണ്ടതു ജലലഭിതമായ ഭൂമിയില്‍ ആയിരിക്കണം, വീടു ഭംഗിയുള്ളതായിരിക്കണം. ഇവയാണു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍..
Close...
Maximum Character Allowed -
4000