കൊച്ചി
ഗള്‍ഫില്‍ നിന്നും പണം അയയ്ക്കാന്‍ ഫെഡറല്‍ ബാങ്കിന്‍റെ പുതിയ പദ്ധതി പുതുവത്സര ദിനമായ ഇന്നു മുതല്‍. ഗള്‍ഫില്‍ നിന്നും അയക്കുന്ന പണം തത്സമയം ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ വരവുവയ്ക്കപ്പെടുന്നതാണു പുതിയ പദ്ധതി.
തുടക്കത്തില്‍ ഈ പദ്ധതിയിലൂടെ യുഎഇ എക്സ്ചേഞ്ചിന്‍റെ എല്ലാ ശാഖകള്‍ വഴിയും പണം അയയ്ക്കാവുന്നതാണെന്ന് ബാങ്ക് ഡിജിഎം എ. സുരേന്ദ്രന്‍ പറഞ്ഞു. ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള ബാങ്കുകള്‍ വഴിയും ഗള്‍ഫിലുള്ള ലുലു, അഹല്യ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഈ സംവിധാനം ഉടന്‍ നടപ്പിലാക്കും.
ഗള്‍ഫില്‍ നിന്നു പണം അയയ്ക്കാനുള്ള ഇത്തരം നൂതന സംവിധാനം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ഗള്‍ഫില്‍ നിന്നും പണം അയയ്ക്കാന്‍ ഇപ്പോള്‍ ബാങ്കിന് 53 സാമ്പത്തിക സ്ഥാപനങ്ങളുമായി കരാറുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളുമായി ഉടന്‍ കരാര്‍ ഉണ്ടാക്കുമെന്നും അധികൃതര്‍.
Close...
Maximum Character Allowed -
4000