ഒബാമയുടെ ജനസമ്മതി കുറഞ്ഞു
Wednesday,
August 18,
2010
വാഷിങ്ടണ്‍
യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ജനസമ്മതി വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ ശരാശരി ജനസമ്മതി 44 ശതമാനമയി കുറഞ്ഞെന്നു ഗാലപ് പോള്‍. ഓഗസ്റ്റ് 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ അത് 42 ശതമാനമായി കുറഞ്ഞു.
ഭീകരാക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ കത്തിയമര്‍ന്ന ഗ്രൗണ്ട് സീറോയ്ക്കു സമീപം മോസ്ക് നിര്‍മിക്കുന്നതിനെ പിന്തുണച്ച നടപടി ഒബാമയുടെ ജനസമ്മതിയെ എങ്ങനെ ബാധിച്ചെന്നു വ്യക്തമല്ലെന്ന് ഗാലപ് പോള്‍ അധികൃതര്‍. 2009ല്‍ അധികാരമൊഴിയുമ്പോള്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ ജനസമ്മതി 34 ശതമാനമായിരുന്നു.
Close...
Maximum Character Allowed -
4000