Tuesday, February 07, 2012   2:44 PM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
JMET ഡിസംബര്‍ 12ന്
Saturday, August 21, 2010
|
|
|
ഡല്‍ഹി, മുംബൈ, കാണ്‍പുര്‍, ഖരഗ്പുര്‍, റൂര്‍ഖി, ചെന്നൈ ഐഐടികളില്‍ മാനെജ്മെന്‍റ് പിജി കോഴ്സ് പ്രവേശനത്തിനുള്ള ജോയിന്‍റ് മാനെജ്മെന്‍റ് എന്‍ട്രന്‍സ് ടെസ്റ്റിന് (ജെഎംഇടി-2011) ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം കോഴ്സ്. ഡിസംബര്‍ 12ന് എന്‍ട്രന്‍സ് ടെസ്റ്റ് നടക്കും.

ഓണ്‍ലൈനില്‍ അപേക്ഷ അയയ്ക്കണം. സെപ്റ്റംബര്‍ ആറു മുതല്‍ ഒക്റ്റോബര്‍ എട്ടു വരെ അപേക്ഷ സ്വീകരിക്കും. വിശദമായി ചുവടെ:

തെരഞ്ഞെടുപ്പ്
പരീക്ഷയ്ക്കു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. ഒരു പേപ്പര്‍. ചോദ്യങ്ങള്‍ ഇംഗ്ലിഷില്‍. ഒബ്ജക്റ്റിവ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റായ ഉത്തരത്തിനു നെഗറ്റിവ് മാര്‍ക്ക് ഉണ്ട്. ഉത്തരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക. ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെര്‍ബല്‍ കമ്യൂണിക്കേഷന്‍, ഡാറ്റ ഇന്‍റര്‍പ്രിറ്റേഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.

2011 ജനുവരി മൂന്നിനു ഫലം പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ചതു മുതല്‍ ഒരു വര്‍ഷമായിരിക്കും കാലാവധി. യോഗ്യത കരസ്ഥമാക്കിയ ശേഷം പ്രവേശനം ആഗ്രഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കു പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അതത് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ കോഴ്സുകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇ ബ്രോഷറില്‍ ലഭിക്കും.

എത്ര പ്രോഗ്രാമുകളിലേക്കു വേണമെങ്കിലും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യു എന്നിവയിലെ മികവ് അടിസ്ഥാനമാക്കി അഡ്മിഷന്‍ നടത്തും. ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പ്രവേശന യോഗ്യതകളില്‍ വ്യത്യാസമുണ്ടാകും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അപേക്ഷ അയയ്ക്കും മുന്‍പു യോഗ്യത സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുക.
പരീക്ഷാകേന്ദ്രം
ഐഐടി മദ്രാസ് സോണിനു കീഴില്‍ എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബംഗളൂരുവിലും പരീക്ഷ എഴുതാം.

ഓരോ ഐഐടിയുടെയും മാനെജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ചുവടെ:
1) ഐഐടി ഡല്‍ഹി- ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് മാനെജ്മെന്‍റ് സ്റ്റഡിസ്
2) ഐഐടി ബോംബെ- ശൈലേഷ് ജെ മേത്ത സ്കൂള്‍ ഒഫ് മാനെജ്മെന്‍റ്
3) ഐഐടി കാണ്‍പുര്‍- ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഇന്‍ഡ്സ്ട്രിയല്‍ ആന്‍ഡ് മാനെജ്മെന്‍റ് എന്‍ജിനീയറിങ്
4) ഐഐടി ഖരഗ്പുര്‍- വിനോദ് ഗുപ്ത സ്കൂള്‍ ഒഫ് മാനെജ്മെന്‍റ്
5) ഐഐടി റൂര്‍ഖി- ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് മാനെജ്മെന്‍റ് സ്റ്റഡിസ്
6) ഐഐടി മദ്രാസ്- ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് മാനെജ്മെന്‍റ് സ്റ്റഡിസ്.
വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
വിലാസം
Chairman, GATE, Indian Institute of Technology Delhi, Hauz Khas, New Delhi- 110 016.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code