Thursday, February 09, 2012   5:13 AM IST
Supplements
Home>> News>> Sports
Sports
ടെവസ് ട്രിക്സ് ലിവര്‍പൂളിനെ വീഴ്ത്തി
Wednesday, August 25, 2010
|
|
|
ലണ്ടന്‍

ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ കഷ്ടകാലം തുടരുന്നു. ആഴ്സനലിനോടു സമനിലയുമായി തുടങ്ങിയ റെഡ്സ് രണ്ടാം മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കു മുന്നില്‍ മുട്ടുകുത്തി.

എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണു സിറ്റിയുടെ ജയം. കാര്‍ലോസ് ടെവസിന്‍റെ ഇരട്ട ഗോളുകള്‍ ലിവര്‍പൂളിന്‍റെ ഹൃദയം തകര്‍ത്തു. ഗാരത് ബാരി ഒരു ഗോളിനുടമ.

പണം വാരിയെറിഞ്ഞു താരങ്ങളെ ഒപ്പം കൂട്ടുന്നതു വെറുതേയല്ലെന്നു തെളിയിക്കുന്ന പ്രകടനമാണ് മുന്‍ചാംപ്യന്‍മാരായ ലിവര്‍പൂളിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റി പുറത്തെടുത്തത്.

മത്സരത്തില്‍ അവര്‍ സമഗ്രാധിപത്യം പുലര്‍ത്തി. സിറ്റിയുടെ മിഡഫീല്‍ഡ് ഒഴുക്കോടെ കളിച്ചപ്പോള്‍ ലിവര്‍പൂളിന്‍റെ പ്രതിരോധം പലതവണ ഇളകിയാടി. സ്റ്റീവന്‍ ജെറാര്‍ഡ് അധ്വാനിച്ചു കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാന്‍ അതുപോരായിരുന്നു. ഡേവിഡ് നഗോഗിന്‍റെയും ഫെര്‍ണാണ്ടോ ടോറസിന്‍റെയും ഷോട്ടുകള്‍ തടുത്ത ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്‍റെ പ്രകടനവും മത്സരഫലത്തില്‍ നിര്‍ണായകമായി.

കളിയുടെ തുടക്കത്തില്‍തന്നെ എതിരാളിയുടെ ഗോള്‍ ഏരിയയിലേക്ക് ഇരച്ചുകയറിയെ സിറ്റി 13ാം മിനിറ്റില്‍ ബാരിയിലൂടെ ലീഡ് നേടി. ആസ്റ്റണ്‍ വില്ലയില്‍ നിന്നെത്തിയ ജയിംസ് മില്‍നറുടെ പാസില്‍ നിന്നായിരുന്നു ബാരിയുടെ ഗോള്‍. ആദ്യ പകുതിയില്‍ ഒരുഗോളിന്‍റെ ലീഡുമായി കളംവിട്ട സിറ്റി രണ്ടാം പകുതിയില്‍ കൂടുതല്‍ അപകടകാരികളായി. 52ാം മിനിറ്റില്‍ ക്ലോസ് റേഞ്ചിലൂടെ ടെവസ് ലീഡുയര്‍ത്തി. മത്സരത്തിലൂടനീളം ലിവര്‍പൂളിനു തലവേദന സൃഷ്ടിച്ച ആഡം ജോണ്‍സനെ ബോക്സിനത്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്ക് കൂടി ടെവസ് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ സിറ്റി സ്കോര്‍ ഷീറ്റ് പൂര്‍ണം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code