Thursday, February 09, 2012   1:21 PM IST
Supplements
Home>> News>> Business
Business
ലിമിറ്റഡ് എഡിഷന്‍ ഫോര്‍ച്യൂണര്‍
Wednesday, August 25, 2010
|
|
|
ന്യൂഡല്‍ഹി

ടൊയോട്ടയുടെ എസ്യുവി ലിമിറ്റഡ് എഡിഷന്‍ ഫോര്‍ച്യൂണര്‍ പുറത്തിറക്കി. വില ~20.45 ലക്ഷം. 10,000 യൂണിറ്റുകള്‍ വിറ്റഴിച്ച അവസരത്തിലാണു ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നതെന്നു ഡെപ്യൂട്ടി മാനെജിങ് ഡയറക്റ്റര്‍ സന്ദീപ് സിങ്. 250 യൂണിറ്റുകളാണു കമ്പനി പുറത്തിറക്കുക.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഓര്‍ഡറുകള്‍ അധികമായതിനെത്തുടര്‍ന്നു ജനുവരിയില്‍ ബുക്കിങ് നിര്‍ത്തിവച്ചു. ജൂലൈയില്‍ പുനരാരംഭിക്കുകയും ചെയ്തു.

കിര്‍ലോസ്കറുമായി ചേര്‍ന്നാണു ടൊയോട്ട ഇപ്പോള്‍ ഇന്ത്യയില്‍ വാഹനങ്ങളിറക്കുന്നത്. വിപണിയില്‍ ഡിമാന്‍ഡ് കൂടിയതിനെത്തുടര്‍ന്നു ഫോര്‍ച്യൂണിന്‍റെ ഉത്പാദനം കമ്പനി ഇരട്ടിയാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code