Thursday, February 09, 2012   11:52 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ക്ലിനിക്കല്‍ സൈക്കോളജി പഠനം
Wednesday, August 25, 2010
|
|
|
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെയും ഡല്‍ഹി സര്‍ക്കരിന്‍റെയും കീഴില്‍ ഡല്‍ഹിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സസില്‍ (ഐഎച്ച്ബിഎഎസ് ) എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 10 വരെ അപേക്ഷ സ്വീകരിക്കും.

വിശദമായി ചുവടെ:
യോഗ്യത
കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഎ/എംഎസ്സി സൈക്കോളജി / അപ്ലൈഡ് സൈക്കോളജി / കോഗ്നിറ്റിവ് സയന്‍സ്/ക്ലിനിക്കല്‍ സൈക്കോളജി 
തെരഞ്ഞെടുപ്പ്
എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സെപ്റ്റംബര്‍ 19നു പരീക്ഷ നടക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്കു പ്രതിമാസം 5000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. മറ്റു ഫീസ് ഇല്ല.
അപേക്ഷാഫീസ്
500 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗത്തിനു 300 രൂപ മതി. രജിസ്ട്രാര്‍, യൂനിവേഴ്സിറ്റി ഒഫ് ഡല്‍ഹി എന്ന പേരില്‍ ദല്‍ഹിയില്‍ മാറാവുന്ന ഡിഡി ആയി ഫീസ് അടയ്ക്കണം.
അപേക്ഷ
അപേക്ഷാഫോം, അപേക്ഷ അയക്കേണ്ടതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂര്‍ണ വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
അപേക്ഷയോടൊപ്പം പുതുതായി എടുത്ത ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ, ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അയയ്ക്കണം.
 
വിലാസം
HOD (Clinical Psychology) and Chief Coordinator M Phil Clinical Psychology Course, Institute of Human Behaviour & Allied Sciences (IHBAS), Dilshad Garden, Delhi- 110 095.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code