Thursday, February 09, 2012   12:34 PM IST
Supplements
Home>> News>> World News
World News
പ്രളയം: 8 ലക്ഷം പേര്‍ ഒറ്റപ്പെട്ടു
Wednesday, August 25, 2010
|
|
|
ഇസ് ലാമാബാദ്

പ്രളയം നാശം വിതച്ച പാക്കിസ്ഥാനില്‍ 8 ലക്ഷം പേര്‍ ഒറ്റപ്പെട്ടു കഴിയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. ഇവര്‍ക്കു ഭക്ഷണവും വെളളവുമെത്തിക്കാന്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവര്‍ക്കു സഹായം എത്തിക്കാന്‍ ആകാശമാര്‍ഗം മാത്രമാണ് ആശ്രയം. ഇതിനായി 40 ഹെലികോപ്റ്ററുകള്‍ സജ്ജമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

20 മില്യണ്‍ ജനങ്ങളെ ബാധിച്ച പ്രളയത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു മില്യണ്‍ ജനങ്ങള്‍ക്കു വീടുകള്‍ നഷ്ടമായി. ദുരിത ബാധിത പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീക്ഷണിയിലാണ്. പൂര്‍വസ്ഥിതിയിലെത്താന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നു പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code