Wednesday, February 08, 2012   9:26 PM IST
Supplements
Home>> News>> Business
Business
വീണ്ടും ഉയരങ്ങളില്‍
Wednesday, August 25, 2010
|
|
|
ന്യൂഡല്‍ഹി

സ്വര്‍ണവില വീണ്ടും പവന് ~80 വര്‍ധിച്ചു ~14,080ലെത്തി. ആഭ്യന്തര വിപണിയില്‍ സ്വര്‍ ണ വില കുതിക്കുന്നു. ഇന്നലെ സ്വര്‍ണം പത്തു ഗ്രാമിനു ~ 145 കൂടി ~19,005ലെത്തി.

എട്ടാഴ്ചയ്ക്കു ശേഷം സ്വര്‍ണവില ~19,000 മറികടന്നു. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി സ്റ്റോക്കിസ്റ്റുകള്‍ വാങ്ങല്‍ ആവശ്യം കൂട്ടിയതാണു കാരണം. ആഗോള ആശങ്കകളെത്തുടര്‍ന്നു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം വര്‍ധിച്ചതും വില കൂടാന്‍ വഴിയൊരുക്കി.

തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണു സ്വര്‍ണവില ഉയരുന്നത്. ആഗോള ആശങ്കകള്‍ മുന്‍നിര്‍ത്തി വെള്ളി കിലോയ്ക്ക് ~650 കൂടി ~29,850ലെത്തി.

യുഎസ് ഗാര്‍ഹിക മേഖല യില്‍ വില്‍പ്പന പ്രതീക്ഷയ്ക്കൊ ത്ത് ഉയര്‍ന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്വര്‍ണത്തിനു വില വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 1,233.40 ഡോളര്‍. ആഗോള തലത്തില്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് 36% കൂടിയെന്നു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഇന്ത്യയില്‍ ഡിമാന്‍ഡ് 94% വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code