റിയാദ്
ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍ വിരുന്നു നടക്കുന്നതു സൗദി അറേബ്യയിലെ മക്കം, മദീന പള്ളികളിലാണ്. രണ്ടു പള്ളികളിലുമായി ഒരു ദിവസം 20 ലക്ഷം വിശ്വാസികള്‍ നോമ്പ് തുറക്കുന്നു. ഒരു ദിവസത്തെ ഇഫ്താര്‍ ചെലവ് 25 ലക്ഷം റിയാലാണ്. റംസാന്‍ മാസത്തിന്‍റെ പുണ്യം പ്രതീക്ഷിച്ചാണു പള്ളികളിലെത്തുന്ന വിശ്വാസികള്‍ക്കായി സ്വദേശികളും വിദേശികളും വിരുന്ന് ഒരുക്കുന്നത്. മലയാളികള്‍ വ്യക്തിപരമായും സംഘടനകളുടെ നേതൃത്വത്തിലും വിരുന്നു സംഘടിപ്പിക്കുന്നു.
ഖലീഫ അബ്ബാസിന്‍റെ കാലം മുതല്‍ സന്ദര്‍ശകര്‍ക്കായി മദീന നിവാസികള്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നതായി ചരിത്രം പറയുന്നു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നോമ്പു തുറക്കുന്നതിനായി സംസം വെള്ളം, കാരക്ക, അറബ് ഗഹ്വും ലഭിക്കും. എന്നാല്‍ മദീനയില്‍ ഇതിനു പുറമെ പാല്‍, തൈര്, റൊട്ടി, ചായ എന്നിവ ലഭിക്കുന്നു. മദീനയില്‍10 ലക്ഷം പേര്‍ക്കു നോമ്പു മുറിക്കാന്‍ 25 ലക്ഷം റിയാലാണു ചെലവ്.
റംസാന്‍റെ അവസാന 10 ദിവസങ്ങളില്‍ ഇഫ്താര്‍ വിരുന്നു കൂടാതെ അത്താഴ ഭക്ഷണവും വിതരണം ചെയ്യും. രണ്ടു ലക്ഷം പേര്‍ക്കുള്ള അത്താഴമാണു വിതരണം ചെയ്യുന്നത്.
Close...
Maximum Character Allowed -
4000