Wednesday, February 08, 2012   8:50 PM IST
Supplements
Home>> Regional>> Kochi
Kochi
പൂജാ ക്രിക്കറ്റിന് നാളെ തുടക്കം
Saturday, August 28, 2010
|
|
|
തൃപ്പൂണിത്തുറ

ലോകത്തിലെ തന്നെ ആദ്യ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റായി അറിയപ്പെടുന്ന തൃപ്പൂണിത്തുറ പാലസ് ഓവലിലെ വിഖ്യാതമായ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നാളെ ആരംഭിക്കും. 1951ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റ് പതിവുപോലെ ഇത്തവണയും രണ്ടു ഘട്ടമായിട്ടായിരിക്കും നടക്കുക. ഫൈനല്‍ ഒക്റ്റോബര്‍ 16ന്. ആദ്യഘട്ടത്തില്‍ കേരളത്തിലെ 22 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഇതു നോക്കൗട്ട് റൗണ്ടിലായിരിക്കും. രണ്ടാം ഘട്ടം ലീഗ് കം നോക്കൗട്ട് രീതിയില്‍.

29നു രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ 1951ലെ ആദ്യ പൂജാ ക്രിക്കറ്റിലെ താരങ്ങളായ കേരളവര്‍മ തമ്പുരാന്‍, കെ.കെ.ആര്‍. വര്‍മ, പി. രവിയച്ചന്‍, പി.എം. മാര്‍ക്കോസ് എന്നിവരെ ആദരിക്കും. കെ. ബാബു എംഎല്‍എ, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ രഞ്ജിനി സുരേഷ് എന്നിവര്‍ സംബന്ധിക്കും.ഉദ്ഘാടന മത്സരത്തില്‍ മട്ടാഞ്ചേരി യംങ്സ്റ്റേഴ്സ് (മൈക്ക), എംഎ കോളെജ് ക്രിക്കറ്റ് അക്കാഡമിയെ നേരിടും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code