കോഴിമാലിന്യം റോഡരികില്‍
Saturday,
August 28,
2010
ഒരുമനയൂര്‍
തീരദേശപഞ്ചായത്തുകളുടെ വിവിധഭാഗങ്ങളില്‍ കോഴിമാലിന്യം ഉപേക്ഷിക്കുന്നതു വ്യാപകം. കടപ്പുറം പഞ്ചായത്തിലെ കറുകമാട്, ഒരുമനയൂര്‍ പഞ്ചായത്തിലെ വില്യംസ് പാലം മുതല്‍ ബ്ലാങ്ങാട് പള്ളിവരെയുള്ള ഭാഗങ്ങളിലാണു കോഴിമാലിന്യം ചാക്കുകളിലാക്കി തള്ളുന്നത്. ദുര്‍ഗന്ധം വ്യാപിച്ചിട്ടുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.
മഴവെള്ളത്തോടൊപ്പം മാലിന്യവും കിണറുകളിലെത്തുമെന്നതാണു ജനങ്ങളെ ഭീതിയിലാക്കുന്നത്. മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍.
Close...
Maximum Character Allowed -
4000