Tuesday, February 07, 2012   2:43 PM IST
Supplements
Home>> Vaartha Life>> Job4U
Job4U
നേവിയില്‍ ഓഫിസര്‍
Saturday, August 28, 2010
|
|
|
നേവി എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ (ജനറല്‍ സര്‍വീസ്) ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. 2011 ജൂലൈയില്‍ ഏഴിമല നേവല്‍ അക്കാഡമിയില്‍ കോഴ്സ് ആരംഭിക്കും.

നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ അയയ്ക്കണം. സെപ്റ്റംബര്‍ 27 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത
അപേക്ഷകര്‍ക്കു താഴെപ്പറയുന്ന യോഗ്യതകളിലൊന്ന് ഉണ്ടായിരിക്കണം:

1) ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചു കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദം
2) കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിഇ/ബിടെക്. എഐസിടിഇ അംഗീകാരമുള്ള യോഗ്യതയായിരിക്കണം
3) ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചു സയന്‍സ് ബിരുദവും എന്‍സിസി നേവല്‍ വിങ് സീനിയര്‍ ഡിവിഷന്‍ സി സര്‍ട്ടിഫിക്കെറ്റും
4) കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ ഓപ്പറേഷന്‍സ് അനാലിസിസ് ആന്‍ഡ് ഓപ്പറേഷനല്‍ റിസെര്‍ച്ച്/ക്വാണ്ടിറ്റേറ്റിവ് മെതേഡ്സില്‍ ബിരുദം/ബിരുദാനന്തരബിരുദം
5) കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ പ്രോബബിലിറ്റി അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചു മാത്തമാറ്റിക്സില്‍ ബിരുദം/ബിരുദാനന്തരബിരുദം.
യോഗ്യത നേടിയവര്‍ അപേക്ഷിച്ചാല്‍ മതി. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഇവരുടെ അപേക്ഷ സ്വീകരിക്കില്ല.
പ്രായം
19 1/2 - 25 വയസ്. 1986 ജൂലൈ രണ്ടിനും 1992 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. രണ്ടു തീയതികളും ഉള്‍പ്പെടെ.
ശാരീരിക യോഗ്യത
അപേക്ഷകര്‍ക്കു കുറഞ്ഞതു 157 സെ.മീ. ഉയരവും ആനുപാതികമായ തൂക്കവും ഉണ്ടായിരിക്കണം.

കാഴ്ച: 6/12, 6/12. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് 6/6, 6/6. വര്‍ണാന്ധത, നിശാന്ധത ഉണ്ടാകരുത്.

പത്തു വര്‍ഷത്തേക്കായിരിക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍. മികച്ച പ്രകടനം, സന്നദ്ധത, ആവശ്യകത എന്നിവ അടിസ്ഥാനമാക്കി 14 വര്‍ഷം വരെ കമ്മിഷന്‍ നീട്ടിക്കിട്ടാം.

തെരഞ്ഞെടുപ്പ്, എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യു, ട്രെയ്നിങ്, സ്ഥാനക്കയറ്റം, ശമ്പളം, ആനുകൂല്യങ്ങള്‍, അപേക്ഷാഫോം, അപേക്ഷ അയക്കേണ്ട വിധം തുടങ്ങിയ പൂര്‍ണ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇന്ത്യന്‍ നേവിയുടെ   www.nausena-bharti.nic.in  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code