ജീവിതഗന്ധിയായ കഥകളുമായി
രാജ്യാന്തര ചലച്ചിത്രോത്സവം
തൃശൂര്‍
സെപ്റ്റംബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന അഞ്ചാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമയിലെ ജീവിതഗന്ധിയായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. ലോക സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 14 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്.
ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത " ദി സോങ് ഒഫ് സ്പാരോസ് ' ഈ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സമാപന ചിത്രമായിരുന്ന " ദി സോങ് ഓഫ് സ്പാരോസ് ' ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1982 - ലെ ലെബനീസ് യുദ്ധ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അരിഫോല്‍മാന്‍ സംവിധാനം ചെയ്ത ഹീബ്രു ആനിമേഷന്‍ ചിത്രം "വാള്‍ട്ട്സ് വിത്ത് ബഷീര്‍ ' പ്രദര്‍ശനത്തിനുണ്ട്.
നെല്‍സണ്‍ മണ്ടേലയുടെ തടവറക്കാലത്തെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന ബില്ലി ആഗസ്റ്റിന്‍റെ " ഗുഡ്ബൈ ബഫാന '. റാമോണ്‍ ക്രോസ്റ്റാഫ്രെഡാ സംവിധാനം ചെയ്ത അര്‍ജന്‍റീന സ്പെയ്ന്‍ സംയുക്തമായ സംരംഭമായ " റാപ് അപ് ' വലേറിയ എന്ന യുവതിയുടെ ജീവിതത്തിലെ വിഭ്രാത്മക പരിവര്‍ത്തനങ്ങള്‍ പ്രമേയമാക്കുന്നു.
എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാമുവെല്‍ ബെന്‍ച്ചെട്രിറ്റ് സംവിധാനം ചെയ്ത " ഐ ആള്‍വെയ്സ് വാണ്ടഡ് ടു ബി എ ഗ്യാങ്സ്റ്റര്‍' എന്ന ചിത്രം തെരുവു ജീവിതത്തിന്‍റെ സങ്കീര്‍ണതകള്‍ വിവരിക്കുന്നു. യുവാന്‍ അന്‍റോണിയോയുടെ "ദി ഓര്‍ഫനെജ് ' , മാര്‍ക്കോ നബെര്‍സ്നിക് സംവിധാനം ചെയ്ത സ്ലോവേനിയന്‍ ചിത്രം "റൂസ്റ്റേഴ്സ് ബ്രേക്ഫാസ്റ്റ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫ്രഞ്ച്- അള്‍ജീരിയന്‍ ബന്ധങ്ങളുള്ള റാക്കിഡ് ബുക്കാറെബ് സംവിധാനം ചെയ്ത " ഡെയ്സ് ഒഫ് ഗ്ലോറി', സ്വെന്‍ ടാഡിക്കന്‍ സംവിധാനം ചെയ്ത "കരാമെല്‍' എന്നിവയും പ്രദര്‍ശനത്തിനുണ്ട്. ഫതീഹ് അക്കിന്‍, വുള്‍ഫ് ഗാങ് ബെക്കര്‍, ഡൊമിനിക് ഗ്രാഫ്, ഡാനി ലെവി, ഇസബെല്ല സ്റ്റീവര്‍, ടോണി ടൈക്കര്‍ തുടങ്ങിയ സമകാലീന ജര്‍മന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ 13 സംവിധായകരുടെ ജര്‍മനിയുടെ വര്‍ത്തമാനാവസ്ഥയെ കുറിച്ചുള്ള ലഘുചിത്രങ്ങളുടെ സമാഹാരമാണ്- ഡോഷ്ലാന്‍ഡ് 09.
ഫാങ് ഗാങ് ലിയാങ്ങിന്‍റെ ചൈനീസ് ചിത്രം " ലുക്കിങ് ഫൊര്‍ ജാക്കി', ക്രിസ്ക്രൗസിന്‍റെ "ഫോമിനിറ്റ്സ് ', ക്രിസ്റ്റ്യന്‍ വാഗ്നറിന്‍റെ "വാര്‍ ചൈല്‍ഡ് ' എന്നിവ ലോക സിനിമാ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ മെക്സിക്കോയില്‍നിന്നുള്ള ആറു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. 20-ല്‍ പരം രാജ്യങ്ങളില്‍ നിന്നുമായി 70-ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
Close...
Maximum Character Allowed -
4000