Wednesday, February 08, 2012   8:54 PM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
എയര്‍ഹോസ്റ്റസ് ഡിപ്ലോമ
Monday, August 30, 2010
|
|
|
മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള വിദൂരവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എയര്‍ഹോസ്റ്റസ് ആന്‍ഡ് ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി ഡിപ്ലോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബറില്‍ കോഴ്സ് ആരംഭിക്കും. മറീന സ്കൂള്‍ ഒഫ് ഏവിയേഷനുമായി സഹകരിച്ചാണു കോഴ്സ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.

യോഗ്യത

പ്ലസ് ടു/ബിരുദം. പ്രായം: 17-24 വയസ്. ഉയരം: പുരുഷന്‍- 170 സെ. മീ. സ്ത്രീകള്‍- 158 സെ.മീ.

അപേക്ഷ

അപേക്ഷാഫോമും പ്രോസ്പെക്റ്റസും www.ideunom.ac.in  എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷയോടൊപ്പം ഡയറക്റ്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്സിറ്റി ഒഫ് മദ്രാസ് എന്ന പേരില്‍ ചെന്നൈയില്‍ മാറാവുന്ന 120 രൂപ രജിസ്ട്രേഷന്‍ ഫീസും അയയ്ക്കണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code