Tuesday, February 07, 2012   2:46 PM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
IRMA പ്രവേശനം
Monday, August 30, 2010
|
|
|
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ മാനെജ്മെന്‍റ് ആനന്ദില്‍ (ഇര്‍മ) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ റൂറല്‍ മാനെജ്മെന്‍റ് (പിആര്‍എം 2011-13) ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനെജ്മെന്‍റ് (എഫ്പിആര്‍എം 2011) കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.

1. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ റൂറല്‍ മാനെജ്മെന്‍റ് (പിആര്‍എം)
ക്ലാസ് റൂം, ഫീല്‍ഡ് വര്‍ക്ക്, സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനം, മാനെജ്മെന്‍റ് ട്രെയ്നിങ് എന്നിവ ഉള്‍ക്കൊള്ളിച്ച പ്രോഗ്രാം. രണ്ടു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ കോഴ്സ്. ഇന്ത്യന്‍ സര്‍വകലാശാല അസോസിയേഷന്‍ (എഐയു) നല്‍കുന്ന മാസ്റ്റര്‍ ഡിഗ്രിക്കു തുല്യമായ കോഴ്സ്. എഐസിടിഇ അംഗീകാരമുണ്ട്.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (അല്ലെങ്കില്‍ തത്തുല്യ ജിപിഎ) ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. 10+2+3 പാറ്റേണില്‍ പഠിച്ചവരായിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. 2011 ജൂണ്‍ ആറിനു മുന്‍പു യോഗ്യതാ നേടുന്നവര്‍ക്കും അപേക്ഷിക്കാം.

യോഗ്യരായവര്‍ക്കു സ്കോളര്‍ഷിപ്പ് ലഭിക്കും. ഇര്‍മ വിദ്യാര്‍ഥികള്‍ക്ക് എസ്ബിഐയില്‍ നിന്നു ലോണ്‍ ലഭിക്കും. ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലും ഫണ്ടിങ് ഏജന്‍സികളിലും എന്‍ജിഒകളിലും ഉയര്‍ന്ന ശമ്പളത്തില്‍ ക്യാംപസ് പ്ലെയ്സ്മെന്‍റും ലഭിക്കും.
2. ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനെജ്മെന്‍റ് (എഫ്പിആര്‍എം)
മൂന്നു വര്‍ഷത്തെ ഡോക്റ്ററല്‍ പ്രോഗ്രാം. എഐസിടിഇ അംഗീകാരമുണ്ട്. താഴെപ്പറയുന്ന വിഭാഗങ്ങളില്‍ സ്പെഷലൈസ് ചെയ്യാം: അഗ്രി ബിസിനസ് / റൂറല്‍ മാര്‍ക്കറ്റിങ്, നാച്വറല്‍ റിസോഴ്സ് മാനെജ്മെന്‍റ്, മാനെജ്മെന്‍റ് ഒഫ് കലക്റ്റീവ്സ്, ഡവലപ്മെന്‍റ് മാനെജ്മെന്‍റ്, മൈക്രോ ഫിനാന്‍സ് മാനെജ്മെന്‍റ്, ഗവേണന്‍സ് ആന്‍ഡ് ലൈവ്ലി ഹുഡ്, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സര്‍വീസ് മാനെജ്മെന്‍റ്, പബ്ലിക് പോളിസി ആന്‍ഡ് നോണ്‍ പ്രോഫിറ്റ് മാനെജ്മെന്‍റ്.
യോഗ്യത
അപേക്ഷകര്‍ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതെങ്കിലും ഒരു യോഗ്യത നേടിയവരായിരിക്കണം

1) കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 50 ശതമാനം മാര്‍ക്കോടെ ബിരുദം

2) ഇര്‍മയില്‍ നിന്നു കരസ്ഥമാക്കിയ പിആര്‍എം

3) എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, സയന്‍സ് എന്നിവയിലേതിലെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാലു വര്‍ഷത്തെ പ്രഫഷനല്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും

4) മെഡിസിന്‍, വെറ്ററിനറി സയന്‍സ്, ആര്‍ക്കിടെക്ചര്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ അഞ്ചു വര്‍ഷത്തെ പ്രൊഫഷനല്‍ ബിരുദം.

എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും യോഗ്യതാ മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ്. 2011 ജൂണ്‍ ആറിനു മുന്‍പു യോഗ്യതാ നേടുന്നവര്‍ക്കും അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ പിആര്‍എം പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തും. എഫ്പിആര്‍എം കോഴ്സിലേക്ക് എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യു, അപേക്ഷകരുടെ പ്രബന്ധം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എഫ്പിആര്‍എം കോഴ്സിന് ഇര്‍മയില്‍ നിന്നുള്ള പിആര്‍എം യോഗ്യതയുള്ളവര്‍ക്ക് എഴുത്തു പരീക്ഷ ബാധകമല്ല.

നവംബര്‍ 14നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ എഴുത്തു പരീക്ഷ നടക്കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
 
അപേക്ഷ

ഇര്‍മ വെബ്സൈറ്റില്‍ നിന്നു ചെലാന്‍ ഡൗണ്‍ലോഡ് ചെയ്ത് എസ്ബിഐ ബ്രാഞ്ചില്‍ ഫീസടച്ചു ലഭിക്കുന്ന തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്‍റഡ് കോപ്പി Admission Office, IRMA, Anad-388 001, Gujarat എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷാ ഫീസ്
പിആര്‍എം കോഴ്സ്: 1000 രൂപ. (എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 500 രൂപ മതി). എഫ്പിആര്‍എം കോഴ്സ്: 1500 രൂപ. ( (എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 750 രൂപ മതി).

പൂര്‍ണ വിജ്ഞാപനം  www.irma.ac.in  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code