നമ്പര്‍ പ്ലേറ്റില്‍ ആര്യന്‍ ഇരുന്നോട്ടെ
Wednesday,
September 01,
2010
ലിസ മേരി തോംപ്സണ്‍ തമാശയ്ക്കല്ല, സ്വന്തം കാറിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ആര്യന്‍ 1 എന്നെഴുതിയത്. അതുകൊണ്ടു തന്നെ പരാതി ഉയര്‍ന്നിട്ടും അതു മാറ്റാന്‍ തയാറായതുമില്ല. അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ നാസി ആര്‍മി, സ്വയം ഉയര്‍ന്ന വംശമായി വിശേഷിപ്പിക്കാന്‍ ഉപയോ ഗിച്ചിരുന്ന പദമാണ് ആര്യന്‍. ഇന്ത്യയിലും വിവാദമാണ് ആര്യാധിനിവേശത്തിന്‍റെ വിവിധ വാദങ്ങള്‍. അത് അനുവദിച്ചുകൂടെന്നു കാണിച്ച് ന്യൂസിലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ക്കു പരാതി ലഭിച്ചു. എന്നാല്‍ നമ്പര്‍ പ്ലേറ്റില്‍ തിരുത്തു വരുത്താന്‍ ലിസ ഒരുക്കമായിരുന്നില്ല. തൃപ്തികരമായ വിശദീകരണവും നല്‍കി. ആര്യന്‍ എന്ന വാക്ക് തനിക്കു സ്നേഹത്തിന്‍റെ സൂചകമാണ്. മുന്‍ കാമുകന്‍റെ ഓര്‍മയ്ക്കായാണ് അങ്ങനെയെഴുതിയിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ലിസയുടെ വാദം അംഗീകരിച്ചു. നമ്പര്‍ പ്ലേറ്റ് നിരോധിച്ചാല്‍ അതു ലിസ യുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകുമെന്നും ഏജന്‍സി നിരിക്ഷിച്ചു. അതുകൊണ്ടു തന്നെ പ്ലേറ്റ് സറണ്ടര്‍ ചെയ്യേണ്ട കാര്യമില്ല. ആര്യന്‍ എന്ന വാക്കും ലിസയുടെ എക്സ് കാമുകനും തമ്മില്‍ എന്തു ബന്ധം എന്നൊരു സംശയം ശേഷിക്കുന്നുണ്ടോ. കാമുകന്‍റെ പേര് ആന്‍ഡ്രു ര്യാന്‍. പേരിന്‍റെ ആദ്യ അക്ഷരവും രണ്ടാം വാക്കും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആര്യന്‍ ആയി. ആദ്യത്തെ കാമുകന്‍ ആയതുകൊണ്ടായിരിക്കും വണ്‍ എന്നും കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000