Wednesday, February 08, 2012   6:49 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
കുടിവെള്ളം കിട്ടാക്കനി
Thursday, September 02, 2010
|
|
|
യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ടു കഴിഞ്ഞില്ല. വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ അളവു പോലും വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പുതുതായി ഒരു പൊതുടാപ്പ് പോലും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇഎംഎസ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കിയെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ അംഗീകരിക്കാതിരുന്നതു പഞ്ചായത്തിന്‍റെ വീഴ്ച. പാവപ്പെട്ട കുടുംബങ്ങള്‍ക്കു ~4,24,000 നല്‍കിയതു പഞ്ചായത്തിനെ ജില്ലാ സഹകരണ ബാങ്കിനു പണയപ്പെടുത്തി. വനിതാ വ്യവസായ മേഖലയില്‍ ഒരു വ്യവസായം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം ജനങ്ങളും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന ഈ പഞ്ചായത്തില്‍ വര്‍ഷം തോറും നിശ്ചിത തുക ഈ മേഖലയ്ക്കായി നീക്കിവയ്ക്കുന്നുണ്ടെങ്കിലും ഒരു പദ്ധതി പോലും ആവിഷ്കരിച്ചിട്ടില്ല.

പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ കാര്യവും വ്യത്യസ്തമല്ല. ഫണ്ട് ചെലവഴിക്കാന്‍ നിയമക്കുരുക്ക് ഒഴിവാക്കുന്നതിനായി പട്ടികജാതിയുടെ പേരില്‍ ~50 ലക്ഷം ചെലവാക്കി കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചതാണ് ആകെയുള്ള നേട്ടം.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തു തന്നെ 80 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ച മത്സ്യ- പച്ചക്കറി മാര്‍ക്കറ്റ് പൂര്‍ത്തിയാക്കാനായില്ല. വാട്ടര്‍ അഥോറിറ്റി പൈപ്പ് ലെയ്ന്‍ ഇടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ പുതുക്കി നിര്‍മിക്കുന്നതിനു യാതൊരു നടപടിയും സ്വീകരിച്ചില്ല. റോഡുകള്‍ ഭൂരിഭാഗവും സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുന്നു.

പൊതുജന പങ്കാളിത്തോടെ നടത്തേണ്ട ശ്മശാന നിര്‍മാണം, മാലിന്യസംസ്കരണ യൂനിറ്റ് എന്നിവയ്ക്കു വിവിധ വകുപ്പുകളില്‍നിന്ന് അനുവദിച്ച ലക്ഷങ്ങള്‍ ഉണ്ടെങ്കിലും ആവശ്യമായ ജനപിന്തുണ നേടിയെടുക്കാന്‍ കഴിയാത്തതു മൂലം നഷ്ടപ്പെട്ടു. ഇതിനകം പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന ജങ്കാര്‍ സര്‍വീസ്, മുനക്കല്‍ ബീച്ച് സൗന്ദര്യവത്കരണം എന്നിവ കേന്ദ്രസര്‍ക്കാരിന്‍റെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഫണ്ട് ഉപയോഗിച്ചാണു സാധിച്ചത്. മണല്‍ക്കടത്തു സംഘങ്ങള്‍ നിയന്ത്രിക്കുന്ന പഞ്ചായത്ത് എന്ന ദുഷ്പേര് മാറ്റുന്നതിനായി ഇറങ്ങിത്തിരിച്ച പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മണല്‍പാസ് ആരോപണ വിധേയനായി രാജിവയ്ക്കേണ്ടി വന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code