ഇഗ് നൊ-എംസിസി:കോഴ്സുകള്‍
Thursday,
September 02,
2010
കൊച്ചി
ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ സ്ഥാപനമായ മൂന്നാര്‍ കാറ്ററിങ് കോളെജും (എംസിസി) ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിയും (ഇഗ് നൊ) സംയുക്തമായി ജോയ്ന്‍റ് സെന്‍റര്‍ ഒഫ് എക്സലന്‍സ് ഇന്‍ ഹോസ്പിറ്റാലിറ്റി എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് ആരംഭിക്കുന്നു. ഇതിന്‍റെ കീഴില്‍ രാജ്യത്തും വിദേശത്തുമുള്ള പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചു വിവിധ ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റ് കോഴ്സുകളും ആരംഭിക്കും.
ആദ്യ ഘട്ടത്തില്‍ ബാച്ച്ലര്‍ ഡിഗ്രി ഇന്‍ ഹോട്ടല്‍ മാനെജ്മെന്‍റ്( ബിഎച്ച്എം), മാസ്റ്റര്‍ ഡിഗ്രി ഇന്‍ ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ മാനെജ്മെന്‍റ് (എംഎച്ച്എം), എംബിഎ ഇന്‍ ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റ്, എക്സിക്യൂട്ടിവ് എംഎച്ച്എം, എക്സിക്യൂട്ടിവ് എംബിഎ തുടങ്ങിയ കോഴ്സുകള്‍ ആരംഭിക്കും. അടുത്ത ഘട്ടത്തില്‍ ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റ് രംഗത്തെ വിഷയങ്ങള്‍ ആസ്പദമാക്കി ഗവേഷണ പഠനങ്ങളും ആരംഭിക്കും.
ഹോട്ടല്‍ - ടൂറിസം ഉള്‍പ്പെട്ട ഹോസ്പിറ്റാലിറ്റി മേഖലയുടെ സമഗ്ര വികസനമാണ് ഇഗ്നൊ-എംസിസി സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്ന് ഇഗ്നൊ വൈസ് ചാന്‍സ്ലര്‍ വി.എന്‍. രാജശേഖരന്‍ പിള്ള പറഞ്ഞു.
ജോയിന്‍റ് സെന്‍റര്‍ ഒഫ് എക്സലന്‍സിന്‍െറ കീഴില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ വിവിധ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുന്ന ഇഗ്നൊയുടെ കീഴിലുള്ള ആദ്യത്തെ കമ്യൂണിറ്റി കോളെജാണ് റോയല്‍ കമ്യൂണിറ്റി കോളെജ്. മൂന്നാറിനു പുറമേ റാസല്‍ ഗൈമയിലും കോളെജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നു റോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിസന്‍. ജെ. തച്ചങ്കരി പറഞ്ഞു. നൂറു ശതമാനം റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള കോളെജിലേയ്ക്കുള്ള അഡ്മിഷന്‍ ഈ വര്‍ഷം ആരംഭിക്കും. രണ്ടു കോളെജുകളിലേയും ഫീസ് ഘടന ഒരുപോലെയായിരിക്കും. ഇഗ്നൊ കൊച്ചി റീജ്യനല്‍ ഡയറക്റ്റര്‍ ഡോ. ദിവാകരന്‍ നായര്‍, റോയല്‍ ഗ്രൂപ്പ്സ് വൈസ് ചെയര്‍ പേഴ്സണ്‍ മിനി ടിസന്‍ തച്ചങ്കരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000